തൃശ്ശൂർ പൂരത്തിന് ‘ആന പ്രതിസന്ധി’ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 9, 2019

തൃശ്ശൂർ പൂരത്തിന് ‘ആന പ്രതിസന്ധി’

തൃശ്ശൂർ: തൃശ്ശൂർപൂരത്തിലെ ആനയെഴുന്നള്ളിപ്പ് പ്രതിസന്ധിയിൽ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ പൂരങ്ങളിൽനിന്ന് വിലക്കിയതിൽ പ്രതിഷേധിച്ച് എല്ലാ ആനകളെയും ഉത്സവങ്ങളിൽനിന്ന് പിൻവലിക്കാൻ ആനഉടമകളുടെ സംഘടന തീരുമാനിച്ചതോടെയാണിത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി.എസ്. സുനിൽകുമാർ പൂരത്തിന്റെ മുഖ്യ സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ചർച്ച നടത്തി. ഇതിനിടെ ആനകളെ വിട്ടുനൽകാൻ തയ്യാറാണെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. ശനിയാഴ്ചമുതൽ ഒരു ഉത്സവത്തിനും ആനകളെ നൽകേണ്ടതില്ലെന്ന് ബുധനാഴ്ച ചേർന്ന ആനഉടമകളുടെ യോഗം തീരുമാനിച്ചു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളിലായി 90 ആനകളാണ് തൃശ്ശൂർ പൂരത്തിന് ആവശ്യമുള്ളത്. ഗുരുവായൂർ ദേവസ്വം ആനകളെ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇതുകൊണ്ട് പ്രതിസന്ധി തരണം ചെയ്യാനാകില്ല. ഇത്തവണ ഇരുവിഭാഗങ്ങൾക്കുമായി ഏഴ് ആനകളെവീതം നൽകാമെന്നാണ് ഗുരുവായൂർ ദേവസ്വം നിലവിൽ സമ്മതിച്ചിരിക്കുന്നത്. ആനഉടമകളുടെ തീരുമാനം വന്നശേഷമാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ മന്ത്രി സുനിൽകുമാറുമായി ചർച്ച നടത്തിയത്. പ്രതിസന്ധി പരിഹരിക്കണമെന്ന് ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. മന്ത്രി സുനിൽകുമാർ ദേവസ്വം മന്ത്രിയുമായി ബന്ധപ്പെട്ടു. പ്രശ്നപരിഹാരത്തിനായി ഉടൻ ആനയുടമകളുടെ യോഗം വിളിക്കുമെന്ന് മന്ത്രി സുനിൽകുമാർ ദേവസ്വം ഭാരവാഹികളെ അറിയിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനുപുറമെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആനകളെ പിൻവലിക്കാനുള്ള കാരണമായി ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു. ഗുരുവായൂരിൽ ഗൃഹപ്രവേശനച്ചടങ്ങിനിടെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തെത്തുടർന്നാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് വന്നത്. വിലക്ക് നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് മുമ്പ് ചർച്ച നടന്നിരുന്നു. ഇതിൽ ലഭിച്ച ഉറപ്പുകളിൽനിന്ന് വനംമന്ത്രിയും ഉദ്യോഗസ്ഥരും പിന്മാറിയെന്ന ആരോപണമാണ് ആനഉടമകൾ ഉന്നയിക്കുന്നത്. content highlights:thrissur pooram,thechikottukavu ramachandran


from mathrubhumi.latestnews.rssfeed http://bit.ly/2JuvT1V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages