രാഹുല്‍ കാര്‍ഷികവായ്പ എഴുതി തള്ളിയോ എന്ന് സ്മൃതി ഇറാനി; തള്ളിയെന്ന് ജനക്കൂട്ടം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 9, 2019

രാഹുല്‍ കാര്‍ഷികവായ്പ എഴുതി തള്ളിയോ എന്ന് സ്മൃതി ഇറാനി; തള്ളിയെന്ന് ജനക്കൂട്ടം

അശോക് നഗർ: മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം നടന്ന ഒരു തിരഞ്ഞെടുപ്പ് റാലി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഒരിക്കലും മറക്കാനിടയില്ല. മധ്യപ്രദേശിലെ അശോക് നഗറിൽ നടന്ന റാലിക്കിടെ രാഹുൽ ഗാന്ധി നിങ്ങളുടെ കാർഷിക വായ്പ എഴുതി തള്ളിയോ എന്ന് ചോദിച്ച സ്മൃതിക്ക് ജനക്കൂട്ടം ഒരുമിച്ച് തള്ളി എന്ന മറുപടിയാണ് നൽകിയത്. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കർഷകരുടെ വായ്പ എഴുതി തള്ളുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഈ വാഗ്ദാനം രാഹുൽ നിറവേറ്റിയോ എന്നായിരുന്നു റാലിക്കിടെ സ്മൃതിയുടെ ചോദ്യം. അതെ, വായ്പ എഴുതി തള്ളിയെന്ന് ജനക്കൂട്ടം ആവർത്തിച്ച് മറുപടി പറഞ്ഞതോടെ പ്രസംഗം ഒരുവേള നിർത്തി സ്തബ്ധയായി നിൽക്കേണ്ടി വന്നു മന്ത്രിക്ക്. സംഭവത്തിന്റെ വീഡിയോ കോൺഗ്രസ് പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കർഷകരുടെ വായ്പ എഴുതി തള്ളിയിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവ് രാജ്സിങ് ചൗഹാൻ രണ്ടു ദിവസം മുമ്പ് പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെ വായ്പ എഴുതി തള്ളിയവരുടെ വിവരങ്ങളും രേഖകളും സഹിതം കോൺഗ്രസ് നേതാക്കൾ ശിവരാജ് സിങ് ചൗഹാന്റെ വീട്ടിലെത്തിയിരുന്നു. വായ്പ തള്ളിയവരുടെ പട്ടികയിൽ ചൗഹാന്റെ സഹോദരന്റേയും ബന്ധുവിന്റെയുമടക്കം പേരുണ്ടെന്നും കോൺഗ്രസ് അവകാശപ്പെട്ടിരുന്നു. Epic insult of @smritiirani 🤣pic.twitter.com/BRk0X7XNJu — Roshan Rai (@RoshanKrRai) May 8, 2019 Content Highlights:Irani asked the people if Rahul Gandhi had actually fulfilled his promise and waived off loans. The crowd cheered and shouted: yes, the loans were waived off.


from mathrubhumi.latestnews.rssfeed http://bit.ly/2VsuIHB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages