ലഖ്നൗ:ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യ്ക്ക് തനിച്ച് ഭൂരിപക്ഷം കിട്ടിയേക്കില്ലെന്നും സഖ്യകക്ഷികൾ വേണ്ടിവരുമെന്നും സൂചനനൽകി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയും ഉൾപ്പെടെയുള്ള നേതാക്കളുടെ അവകാശവാദങ്ങൾക്കിടെയാണ് ഈ പ്രസ്താവന. ബി.ജെ.പി.യുടെ തലപ്പത്ത് ആർ.എസ്.എസ്. നേതൃത്വത്തോട് ഏറ്റവും അടുപ്പമുള്ള നേതാവാണ് രാം മാധവ്. ബി.ജെ.പി.യ്ക്ക് മാത്രമായി 271 സീറ്റ് കിട്ടിയാൽ വലിയ സന്തോഷമെന്ന് രാം മാധവ് പറഞ്ഞു. എന്നാൽ, എൻ.ഡി.എ.യ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാവും. 2014-ൽ തൂത്തുവാരിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകളിൽ കുറവുണ്ടായേക്കാം. ബംഗാൾ, ഒഡിഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്നായി ഈ കുറവ് നികത്തും. അധികാരത്തിൽ തിരിച്ചെത്തിയാൽ ജനപ്രിയനടപടികൾ എന്നതിനെക്കൾ രാജ്യത്തിന്റെ വളർച്ചയ്ക്കനുകൂലമായ നയങ്ങൾക്ക് ഊന്നൽനൽകുന്നത് തുടരും. -അദ്ദേഹം പറഞ്ഞു. പാകിസ്താനെതിരായ പ്രസംഗങ്ങളിൽ മോദി മുഴുകുമ്പോഴും ആ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുമെന്നാണ് രാം മാധവിന്റെ പ്രതീക്ഷ. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച ഐക്യരാഷ്ട്ര രക്ഷാസമിതി നടപടി പാകിസ്താന് ഭീകരപ്രവർത്തനങ്ങളെ അടിച്ചമർത്താനുള്ള അവസരമാണ് -ബി.ജെ.പി.യുടെ വിദേശ നയകാര്യ വിദഗ്ധൻകൂടിയായ രാം മാധവ് പറഞ്ഞു. Content Highlights:Lok Sabha polls | BJP may need allies to reach majority mark, says Ram Madhav
from mathrubhumi.latestnews.rssfeed http://bit.ly/2J2dev7
via
IFTTT
No comments:
Post a Comment