നരേന്ദ്ര മോദി എന്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 26, 2019

നരേന്ദ്ര മോദി എന്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്

ന്യൂഡൽഹി: നരേന്ദ്ര മോദിയെ എൻ ഡി എയുടെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. ശിരോമണി അകാലിദളിന്റെ പ്രകാശ് സിങ് ബാദലാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. ജെ ഡി യു അധ്യക്ഷൻ നിതീഷ് കുമാറും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും നാമനിർദേശത്തെ പിന്താങ്ങി. എൻ ഡി എയുടെയും ബി ജെ പിയുടെയും പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം എൽ കെ അദ്വാനിയിൽനിന്ന് അനുഗ്രഹം തേടുന്നനരേന്ദ്ര മോദി. ഫോട്ടോ: എ എൻ ഐ ബി ജെ പി പാർലമെന്ററി പാർട്ടി നേതാവായും മോദിയെ തിരഞ്ഞെടുത്തു. ഡൽഹിയിൽ നടന്ന എൻ ഡി എ പാർലമെന്ററി യോഗത്തിൽവെച്ചാണ് എൻ ഡി എയുടെയും ബി ജെ പിയുടെയും പാർലമെന്ററി പാർട്ടി നേതാവായി മോദിയെ തിരഞ്ഞെടുത്തത്. എൻ ഡി എ നേതാവ് നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഏകകണ്ഠേന തിരഞ്ഞെടുത്ത എല്ലാ സഖ്യകക്ഷികൾക്കുംഎം.പിമാർക്കും നന്ദി അറിയിക്കുന്നതായി അമിത് ഷാ പറഞ്ഞു. മുതിർന്ന ബി ജെ പി നേതാക്കളായ എൽ കെ അദ്വാനിയും മുരളീമനോഹർ ജോഷിയും യോഗത്തിൽ പങ്കെടുത്തു. BJP President Amit Shah: I thank all the allies and the MPs who have unanimously chosen NDAs leader Narendra Modi as the new Prime Minister of the country. pic.twitter.com/CZU7gzK6lt — ANI (@ANI) May 25, 2019 conent highlights:narendra modi elected as nda parliamentary party leader


from mathrubhumi.latestnews.rssfeed http://bit.ly/2X1EYn6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages