ദുബായ്. ദുബായിൽ സന്ദർശക വിസകൾ അനുവദിക്കാൻ ഇനി 15 സെക്കൻഡ് ധാരാളം. സന്ദർശക വിസക്കുള്ള അപേക്ഷ ലഭിച്ചാൽ 15 സെക്കൻഡിനകം അവ വിതരണം ചെയ്യാൻ കഴിയുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽമാരി അറിയിച്ചു. സന്ദർശക വിസക്ക് വേണ്ടി ട്രാവൽ ഏജൻസികൾ മുഖേന അപേക്ഷകൾ നൽകാം. സ്പോൺസർ വഴിയും അപേക്ഷിക്കാം. എന്നാൽ ഈ അപേക്ഷകൾ എമിഗ്രേഷൻ ഓഫീസിൽ കിട്ടുന്നത് മുതൽ 15 സെക്കൻഡാണ് അവ അനുവദിക്കാനുള്ള സമയം. ഇമിഗ്രേഷൻ നടപടികൾ പൂർണമായും സ്മാർട്ട് സംവിധാനത്തിലേക്ക് മാറിയതിന് ഗുണഫലമാണ് ഇതെന്നും അദ്ദേഹം അറിയിച്ചു. ലോകത്തു തന്നെ ആദ്യമായാണ് ഇത്തരം സംവിധാനം. Content Highlights: Dubai visiting visa
from mathrubhumi.latestnews.rssfeed https://ift.tt/2ToOhMm
via
IFTTT
No comments:
Post a Comment