ശബരിമല: സന്നിധാനത്ത് വടക്കേനടയിൽ കർപ്പൂരാഴിയുമായി അയ്യപ്പ ഭക്തരുടെ നാമജപം. നൂറോളം ഭക്തരാണ് നാമജപം നടത്തിയത്. വൈകിട്ട് 7.10 നായിരുന്നു മാളികപ്പുറം ഭാഗത്തുനിന്ന് പഴയ അന്നദാന മണ്ഡപത്തിന് മുന്നിലുള്ള നടപ്പന്തലിൽ കൂടി ഭക്തർ കർപ്പൂരാഴിയുമായി വലിയ തിരുമുറ്റത്തേക്ക് നീങ്ങിയത്. ഇവർ പോലീസ് നിയന്ത്രണമുള്ള വാവരുനടയുടെ മുന്നിലെത്തി ശരണം വിളിച്ചു. വലിയ നടനടപ്പന്തലിലേക്ക് പ്രവേശിക്കാനുള്ള ഇവരുടെ നീക്കം പോലീസ് തടയുകയായിരുന്നു. തുടർന്ന് വടക്കേനടയിൽ പോലീസ് നിർദ്ദേശപ്രകാരം ഇരുന്ന് നാമജപം നടത്തിയതിന് ശേഷം കർപ്പൂരാഴി തെളിയിച്ച് അവിടെനിന്ന് മാളികപ്പുറം ഭാഗത്തേക്ക് പോയി. അരമണിക്കൂറോളമാണ് നാമജപം നടന്നത്. ഇതിനെപ്പറ്റി പോലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കർപ്പൂരാഴി തെളിയിച്ച് നാമജപം നടത്തുന്ന ആചാരം മണ്ഡലകാലത്ത് ശബരിമലയിലുണ്ട്. മിക്ക ദിവസവും ഇത്തരത്തിൽ സംഘമായെത്തുന്ന അയ്യപ്പഭക്തർ കർപ്പൂരാഴി തെളിയിച്ച് നാമജപം നടത്താറുണ്ട്. കർപ്പൂരാഴിയുമായി മാളികപ്പുറത്തുനിന്ന് 18-ാം പടിക്ക് താഴെയത്തി ശേഷം തിരികെ മാളികപ്പുറം ഭാഗത്തേക്ക് പോകുന്നതാണ് രീതി. ആചാരപരമായി കർപ്പൂരാഴി തെളിയിച്ച് നാമജപം നടത്തിയപ്പോൾ അതിൽ പോലീസിന് അധികം ഇടപെടാൻ സാധിച്ചില്ല. ഇടയ്ക്ക് നിയന്ത്രണത്തിന്റെ പേരിൽ തടയാൻ ശ്രമിച്ചെങ്കിലും പോലീസ് അധികം നിയന്ത്രണത്തിന് മുതിർന്നില്ല. ഹൈക്കോടതിയിൽ നിന്നടക്കം നാമജപം നടത്തുന്നതിനും ശരണ മന്ത്രം മുഴക്കുന്നതിനും വിലക്കേർപ്പെടുത്തുന്നതിനെതിരെ പരാമർശം വന്നിരുന്നു.മാത്രമല്ല കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ശബരിമലയിലുണ്ട്. നിരോധനാജ്ഞയുടെ പേരിൽ ഇടപെട്ടാൽ അത് മന്ത്രിയുടെ അടക്കം വിമർശനത്തിന് കാരണമാകും. പൊൻ രാധാകൃഷ്ണൻ ഹരിവരാസനം പാടി നടയടച്ചതിന് ശേഷം മാത്രമേ മലയിറങ്ങുകയുള്ളു. Content Highlights: Sabarimala Pilgrimage, Karpoorazhi, Police
from mathrubhumi.latestnews.rssfeed https://ift.tt/2PJHaQj
via
IFTTT
No comments:
Post a Comment