മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 317.72 പോയന്റ് നേട്ടത്തിൽ 35774.88ലും നിഫ്റ്റി 81.20 പോയന്റ് ഉയർന്ന് 10763.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1330 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1278 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വാഹനം, ഊർജം, അടിസ്ഥാനസൗകര്യവികസനം, ഐടി, ലോഹം, ഫാർമ എന്നീ വിഭാഗങ്ങളിലെ കമ്പനികളുടെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, ഐടിസി, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, റിലയൻസ്, ഹിൻഡാൽകോ, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഇന്ത്യ ബുൾസ് ഹൗസിങ്, ഗെയിൽ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, ഐഒസി, ആക്സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Content Highlights:Sensex ends over 300 points higher, Nifty above 10,750; IT,pharma,metals gain big
from mathrubhumi.latestnews.rssfeed https://ift.tt/2DLN11o
via
IFTTT
No comments:
Post a Comment