സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എസ്‌ക്കലേറ്ററില്‍ നിന്നു വീണ് താടിയെല്ലിന് ഗുരുതര പരിക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എസ്‌ക്കലേറ്ററില്‍ നിന്നു വീണ് താടിയെല്ലിന് ഗുരുതര പരിക്ക്

കൊച്ചി: സംവിധായകൻ വി.എ ശ്രീകുമാർ മേനോന് എസ്ക്കലേറ്ററിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. നവംബർ പതിനേഴിന് രാത്രിമുംബൈയിൽ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽവച്ചാണ്അപകടമുണ്ടായത്. എസ്ക്കലേറ്ററിൽ നിന്ന് വഴുതിമുഖം ഇടിച്ചാണ് വീണത്.താടിയെല്ലിന് ഒന്നിലേറെ പൊട്ടലുണ്ട്.തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അർധരാത്രിയോടെ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചൊവ്വാഴ്ച ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കുംവിധേയനാക്കുന്നുണ്ട്. എങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയക്കുശേഷം രണ്ടാഴ്ചയിലേറെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രംഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി പ്രാഥമിക ശസ്ത്രക്രിയയ്ക്ക് ശേഷം ശ്രീകുമാർ മേനോൻ കൊച്ചിയിൽ എത്തിയിരുന്നു. എന്നാൽ മുഖത്ത് നീരുള്ളതിനാൽ അധികനേരം ജോലി ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർണമായും ശ്രീകുമാർ മേനോന്റെ മേൽനോട്ടത്തിൽ ചെന്നെയിലുംമുംബൈയിലുമായാണ് പുരോഗമിക്കുന്നത്. ഇതിനോടൊപ്പം പോസ്റ്റർ ഡിസൈൻ മുതലുളള സിനിമയുടെ പ്രമോഷന്റെ ഭാഗമായുളള ജോലികളും ശ്രീകുമാർ മേനോന്റെ മേൽനോട്ടത്തിലായിരുന്നു നടന്നിരുന്നത്. സിനിമയുടെ അവസാനഘട്ട ജോലികൾ പൂർത്തിയാക്കാനിരിക്കെയായിരുന്നു അപകടം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഒടിയൻ ഡിസംബർ 14 നാണ് ലോകമെമ്പാടുമുളള തിയ്യറ്ററുകളിലെത്തുക. Content Hghlights :Shrikumar Menon met with accident undergoes surgery shrikumar menon odiyan release song


from mathrubhumi.latestnews.rssfeed https://ift.tt/2OONUHz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages