രഞ്ജി ട്രോഫി: കേരളത്തിന് വിജയം 41 റണ്‍സരികെ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

രഞ്ജി ട്രോഫി: കേരളത്തിന് വിജയം 41 റണ്‍സരികെ

കൊൽക്കത്ത:രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഈ സീസണിലെ രണ്ടാം ജയത്തിനരികെ കേരളം. കേരളത്തിന് വിജയത്തിലേക്ക് 41 റൺസ് മാത്രം മതി.144 റൺസിന്റെ ലീഡ് വഴങ്ങി ഇറങ്ങിയബംഗാളിനെ കേരളം രണ്ടാമിന്നിങ്സിൽ 184 റൺസിന് പുറത്താക്കി ആദ്യ ഇന്നിങ്സിലെന്ന പോലെ രണ്ടാം ഇന്നിങ്സിലും ബംഗാളിന്റെ ബാറ്റിങ്നിര കളി മറന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും മൂന്നു വിക്കറ്റെടുത്ത ബേസിൽ തമ്പിയുമാണ് ബംഗാളിനെ അനായാസം പുറത്താക്കിയത്. ഇതോടെ രണ്ടിന്നിങ്സിലുമായി ബേസിലും സന്ദീപും ഏഴു വിക്കറ്റ് വീതം നേടി. നിധീഷ് നാല് വിക്കറ്റുമായി തൊട്ടുപിന്നിലുണ്ട്. 62 റൺസെടുത്ത ക്യാപ്റ്റൻ മനോജ് തിവാരിക്ക് മാത്രമാണ് ബംഗാളിന്റെ ബാറ്റിങ് നിരയിൽ തിളങ്ങാനായത്. സുദീപ് ചാറ്റർജി 39 റൺസെടുത്തപ്പോൾ അഞ്ച് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി. നേരത്തെ ഒന്നാമിന്നിങ്സിൽ ഓൾറൗണ്ടർ ജലജ് സക്സേനയുടെ കിടയറ്റ സെഞ്ചുറിയുടെ ബലത്തിലാണ് കേരളം ലീഡ് നേടിയത്. 147 റൺസിന് ഓൾഔട്ടായ ബംഗാളിനെതിരേ ഒന്നാമിന്നിങ്സിൽ കേരളം 291 റൺസ് അടിച്ചെടുത്തു. ജലജ് സക്സേന 190 പന്തിൽ നിന്ന് 143 റൺസെടുത്തു. വി.എ. ജഗദീഷ് 39 ഉം അക്ഷയ് ചന്ദ്രൻ 32ഉം ക്യാപ്റ്റൻ സച്ചിൻ ബേബി 23 ഉം റൺസെടുത്തു. മറ്റുള്ളവർക്കാർക്കും കാര്യമായ സംഭാവന നൽകാനായില്ല. ആറു പേർ ഒറ്റയക്കത്തിനാണ് മടങ്ങിയത്. നാലു വിക്കറ്റെടുത്ത ഇഷാൻ പെറലാണ് ബംഗാൾ ബൗളർമാരിൽ വിക്കറ്റ്​വേട്ടയിൽ മുന്നിൽ. മുഹമ്മദ് ഷമി മൂന്നും അശോക് ദിണ്ഡ രണ്ടും വിക്കറ്റ് വീഴ്ത്തി. രണ്ട് കളികളിൽ നിന്ന് ഏഴ് പോയിന്റുള്ള കേരളം ഇപ്പോൾ ഗ്രൂപ്പ് ബിയിൽ മുന്നിലാണ്. ആറു പോയിന്റുള്ള ബംഗാളാണ് രണ്ടാമത്. കഴിഞ്ഞ മത്സരത്തിൽ ആന്ധ്രപ്രദേശിനെ കേരളം ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഹൈദരാബാദിനെതിരായ മത്സരം സമനിലയിൽ പിരിയുകയും ചെയ്തു. Content Highlights: Ranji Trophy Cricket Kerala vs Bengal


from mathrubhumi.latestnews.rssfeed https://ift.tt/2P1CT5S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages