ന്യൂഡൽഹി: ജമ്മുകശ്മീർ നിയസഭ ഗവർണർ സത്യപാൽ മാലിക് പിരിച്ചുവിട്ടതിന് പിന്നാലെ ബിജെപി നേതാവ് റാം മാധവും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും തമ്മിൽ ട്വീറ്റർ പോര്. മെഹബൂബ മുഫ്തിയുടെപിഡിപിയുമായി ചേർന്ന് സംസ്ഥാനത്ത് സർക്കാരുണ്ടാക്കാൻ തയ്യാറായത് പാക് നിർദ്ദേശ പ്രകാരമാണെന്ന റാം മാധവിന്റെ പരാമർശമാണ് വിവാദത്തിന് കാരണമായത്. I dare you @rammadhavbjp ji to prove your allegation. You have RAW, NIA & IB at your command (CBI too is your parrot) so have the guts to place evidence in the public domain. Either prove this or be man enough to apologise. Don't practice shoot & scoot politics. https://t.co/KEbOo0z6O2 — Omar Abdullah (@OmarAbdullah) 22 November 2018 ബിജെപി ജനറൽ സെക്രട്ടറിയായ റാം മാധവിന്റെ ട്വീറ്റിനെതിരെ ഒമർ അബ്ദുള്ള രംഗത്ത് വന്നു. ആരോപണം തെളിയിക്കാൻ റാം മാധവിനെ ഒമർ വെല്ലുവിളിച്ചു. തെളിയിക്കാൻ പറ്റിയില്ലെങ്കിൽ മാപ്പുപറയണമെന്നും ഒമർ തന്റെ ട്വീറ്റിൽ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് മറുപടിയായി താൻ ഒമറിന്റെ ദേശസ്നേഹം ചോദ്യം ചെയ്തിട്ടില്ലെന്നും ഒമറിനെ കുറ്റക്കാരനായി ചിത്രീകരിച്ചില്ലെന്നുമാണ് റാം മാധവി മറുപടി നൽകിയത്. ധൃതിപിടിച്ച് പിഡിപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാനുള്ള ശ്രമമാണ് രാഷ്ട്രീയ പരാമർശത്തിന് കാരണമെന്നും റാം മാധവ് മറുപടി ട്വീറ്റിൽ പറഞ്ഞു. Just take it in your stride @OmarAbdullah Not questioning your patriotism at all. But d sudden love between NC n PDP n d hurry to form government leads to many suspicions n political comments. Not to offend u. 😁 https://t.co/4tgbWS7Q3r — Ram Madhav (@rammadhavbjp) 22 November 2018 എന്നാൽ ഇത് അംഗീകരിക്കാൻ ഒമർ തയ്യാറായില്ല. ആരോപണത്തിന് തെളിവ് ഹാജരാക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ അതിർത്തക്കപ്പുറത്തുനിന്ന് നാഷണൽ കോൺഫറൻസിന് നിർദ്ദേശം ലഭിച്ചിരുന്നുവെന്നും അതിനാൽ പിഡിപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാനും അവർക്ക് അവിടെനിന്ന് നിർദ്ദേശം ലഭിച്ചിരുന്നുവെന്നും എ.എൻ.ഐ ന്യൂസ് ഏജൻസിയോട് റാം മാധവ് പറഞ്ഞിരുന്നു. നിങ്ങളുടെ പക്കൽ റോ ഉൾപ്പെടെയുള്ള ഏജൻസികളുള്ളപ്പോൾ ആരോപണം തെളിയിക്കണമെന്നാണ് ഒമർ രൂക്ഷമായ പ്രതികരിച്ചത്. Content Highlights:"Instruction from Pak" Barb, Twiter,Ram Madhav,Omar Abdullah, BJP,. ND, PDP, Jammu Kashmir
from mathrubhumi.latestnews.rssfeed https://ift.tt/2zlkAn0
via
IFTTT
No comments:
Post a Comment