കോട്ടയം: ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കൂടുതൽ സമരപരിപാടികൾ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഞായറാഴ്ച വൈകീട്ട് നാലു മുതൽ ആറുവരെ പത്തനംതിട്ടയിൽ ധർണ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്നിധാനത്ത് വിരിവെക്കുകയെന്നത് അടിസ്ഥാന ആവശ്യമാണ്. പമ്പയിലും എരുമേലിയിലും സന്നിധാനത്തും കുടിവെള്ളം ലഭ്യമല്ല, വഴിവിഴക്കുകളില്ല. എല്ലാ സൗകര്യങ്ങളും സന്നനിധാനത്ത് വിന്യസിച്ച 7,000 പോലീസുകാർക്കു വേണ്ടി മാറ്റിയിരിക്കുകയാണ് - അദ്ദേഹം പറഞ്ഞു. ശബരിമലയിൽ കാര്യങ്ങൾ അപകടകരമായ രീതിയിലേക്ക് പോകുന്നു. പ്രശ്നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇന്നത്തെ പ്രതിഷേധങ്ങളെല്ലാം സമാധാനപരമാണെന്നും പോരാട്ടം തുടരുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു. കെ. സുരേന്ദ്രന്റേത് നിയമ വിരുദ്ധമായ അറസ്റ്റാണ്. സുരേന്ദ്രൻ പോലീസിനെ ഉപദ്രവിക്കാത്ത സാഹചര്യത്തിൽ കരുതൽ തടങ്കലിനുള്ള സാഹചര്യമില്ല. കേരള സർക്കാരിന്റെ നിയമവിരുദ്ധ നടപടികൾക്കെതിരെ ജനങ്ങൾ മുന്നോട്ട് വരണം. പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകും - പിള്ള കൂട്ടിച്ചേർത്തു. Content Highlights: Sabarimala Women Entry, BJP, PS Sreedharan Pillai, Sabarimala Protest
from mathrubhumi.latestnews.rssfeed https://ift.tt/2OPbkwg
via
IFTTT
No comments:
Post a Comment