തിരുവനന്തപുരം: അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചതായുള്ള കെ. സുരേന്ദ്രന്റെ ആരോപണം കള്ളമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അമ്മ മരിച്ച് ആറു മാസം പോലും തികയുംമുൻപാണ് സുരേന്ദ്രൻ ശബരിമലയിലേക്ക് വന്നതെന്നും ആചാര സംരക്ഷണമല്ല, രാഷ്ട്രീയ നേട്ടമാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്റെ അമ്മ മരിച്ചത് 2018 ജൂലൈയിലാണ്. വിശ്വാസികളായിട്ടുള്ള ആൾക്കാർ മരണം നടന്ന് പുല മാറി ഒരു വർഷത്തിന് ശേഷം മാത്രമേ വരാറുള്ളൂ. അമ്മ മരിച്ച് നാലു മാസം പോലും തികയും മുൻപാണ് സുരേന്ദ്രൻ ശബരിമലയിൽ വന്നത്. കഴിഞ്ഞ മാസവും സന്നിധാനത്ത് വെച്ച് സുരേന്ദ്രനെ കണ്ടതാണ്. അപ്പോഴൊന്നും ആചാരം ഉണ്ടായിരുന്നില്ല. ഒരു വിശ്വാസവും ഉള്ളവരല്ല ഇവർ. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ വർഗീയ പ്രചരണം നടത്തുകയാണെന്നുംകടകംപള്ളി പറഞ്ഞു. സുരേന്ദ്രനെ മർദ്ദിച്ചതായും കുടിവെള്ളവും മരുന്നും കൊടുത്തില്ലെന്നുള്ള ആരോപണം മാധ്യമങ്ങളിൽ കണ്ടു. അതനുസരിച്ച് ചിറ്റാർ പോലീസ് സിഐയെ വിളിച്ചിരുന്നു. പോലീസ് സ്റ്റേഷനിൽ സിസിടിവി കാമറ സ്ഥാപിച്ചിട്ടുണ്ടെന്നും കഴിഞ്ഞ രാത്രി എന്താണ് നടന്നതെന്ന് കാമറയിൽ ഉണ്ടെന്നും സിഐ വ്യക്തമാക്കിയിട്ടുണ്ട്. സിഐയുടെ ഓഫീസിലായിരുന്നു കെ. സുരേന്ദ്രനെ ഇരുത്തിയിരുന്നത്. കിടക്കണമെന്ന് പറഞ്ഞപ്പോൾ അതിനുള്ള സൗകര്യം ഏർപ്പാടാക്കിക്കൊടുത്തു. കുടിക്കാൻ ചൂടുവെള്ളം വേണമെന്ന് പറഞ്ഞപ്പോൾ അത് ഉണ്ടാക്കിക്കൊടുത്തു. മരുന്ന് കഴിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തു. ഇരുമുടിക്കെട്ട് തറയിലേക്കിട്ടത് സുരേന്ദ്രൻ തന്നെയാണെന്നും ഇതെല്ലാം പോലീസ് സ്റ്റേഷനിലെ കാമറയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. Content highlights:Kadakampalli surendran, K Surendran, Sabarimala protest, Sabarimala women entry
from mathrubhumi.latestnews.rssfeed https://ift.tt/2A2Ix1V
via
IFTTT
No comments:
Post a Comment