ഇ വാർത്ത | evartha
വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ഗായിക ചിന്മയിയെ പുറത്താക്കി
ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായി ചിന്മയി ശ്രീപദയെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്ന് പുറത്താക്കി. രണ്ടു വർഷമായി സംഘടനയിലെ അംഗത്വഫീസ് അടച്ചില്ല എന്ന കാരണം കാണിച്ചാണ് ചിന്മയിയെ സൗത്ത് ഇന്ത്യൻ സിനി ആൻഡ് ടെലിവിഷൻ ആർട്ടിസ്റ്റ്സ് ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റ്സ് യൂണിയനിൽ നിന്ന് പുറത്താക്കിയത്. എന്നാൽ, യാതൊരു മുൻകൂർ നോട്ടീസും നൽകാതെയാണ് പുറത്താക്കിയതെന്ന് ആരോപണമുണ്ട്.
ചിന്മയി നായിക തൃഷയ്ക്ക് ശബ്ദം കൊടുക്കുകയും ഹിറ്റ്ഗാനങ്ങൾ ആലപിക്കുകയും ചെയ്ത 96 തിയ്യറ്ററുകളിൽ തകർത്തോടിക്കൊണ്ടിരിക്കുമ്പോഴാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ ചിന്മയിക്ക് ഇനി തമിഴ് സിനിമകളിൽ ഡബ്ബ് ചെയ്യാനാവില്ല. പുറത്താക്കുന്ന വിവരം സംഘടന തന്നെ അറിയിച്ചില്ലെന്ന് ചിന്മയി പരാതിപ്പെട്ടു. രണ്ടു വർഷമായി വരിസംഖ്യ അടച്ചില്ലെന്ന് പറയുന്ന സംഘടന ഈ കാലതത്രയും തന്നിൽ നിന്ന് ഡബ്ബിങ് വരുമാനത്തിന്റെ പത്ത് ശതമാനം ഈടാക്കുന്നുണ്ടെന്നും ചിന്മയി പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2A1cfEw
via IFTTT

No comments:
Post a Comment