ചിതറ കൊലപാതകം: പ്രതി സിപിഎമ്മുകാരനാണെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 4, 2019

ചിതറ കൊലപാതകം: പ്രതി സിപിഎമ്മുകാരനാണെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍

കൊല്ലം: വാക്കുതർക്കത്തെത്തുടർന്ന് ചിതറ വളവുപച്ചയിൽ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗംബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജഹാൻ സിപിഎമ്മുകാരനാണെന്ന് സഹോദരൻ സുലൈമാന്റെ വെളിപ്പെടുത്തൽ. കൊലപാതകത്തിൽ രാഷ്ട്രീയമില്ല, വ്യക്തിവൈരാഗ്യമാണ്. ഷാജഹാനും താനുമടക്കം കുടുംബം പൂർണമായും സിപിഎം അനുഭാവികളാണ്. പരസ്യമായി ഇതുവരെ പാർട്ടി പ്രവർത്തനം നടത്തിയിട്ടില്ല. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ഷാജഹാനെ കോൺഗ്രസുകാരനാക്കുന്നതെന്നും സുലൈമാൻ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. ഇതിനിടെ താൻ ബഷീറിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലമാണെന്ന് പ്രതി ഷാജഹാൻ തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കളിയാക്കിയതിനാണ് കൊലയെന്നും ഷാജഹാൻ പരസ്യമായി പറഞ്ഞു. രാഷ്ട്രീയ വിരോധമല്ല വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം ബഷീറിന്റെ ബന്ധുക്കളും വെളിപ്പെടുത്തിയിരുന്നു. ചിതറ കൊലപാതകം രാഷ്ട്രീയകൊലപാതകമാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. പെരിയ കൊലപാതകങ്ങൾക്ക് പ്രതികാരമാണ് ചിറയിലെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് കൊല്ലപ്പെട്ട ബഷീറിന്റെയും പ്രതി ഷാജഹാന്റെയും ബന്ധുക്കളുടെ വെളിപ്പെടുത്തലുകൾ. അതേ സമയം പോലീസിന്റെ എഫ്ഐആറിൽ കൊലപാതകത്തിന് കാരണം രാഷ്ട്രീയവും വ്യക്തിപരവുമായ കാരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബഷീറിന്റെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് എഫ്ഐആർ തയ്യാറാക്കിയത്. എന്നാൽ കൊലപാതകത്തിന് കാരണമായ രാഷ്ട്രീയം എന്താണെന്ന് എഫ്.ഐ.ആറിൽ ഉണ്ടായിരുന്നില്ല. Content Highlights:chithara murder-kollam muder-cpim-congress


from mathrubhumi.latestnews.rssfeed https://ift.tt/2NHNWlE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages