ശബരിമല ദര്‍ശനത്തിന് കാത്തിരിക്കും, പ്രശ്‌നങ്ങളുണ്ടാക്കാനില്ലെന്ന് യുവതികള്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

ശബരിമല ദര്‍ശനത്തിന് കാത്തിരിക്കും, പ്രശ്‌നങ്ങളുണ്ടാക്കാനില്ലെന്ന് യുവതികള്‍

കൊച്ചി: പ്രശ്നങ്ങളുണ്ടാക്കാൻ താത്പര്യമില്ലെന്നും ശബരിമല ദർശനത്തിന് കാത്തിരിക്കാൻ തയ്യാറാണെന്നും ശബരിമല ദർശനത്തിനായി മാലയിട്ട യുവതികൾ. എറണാകുളം പ്രസ്ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇവർ നിലപാട് വ്യക്തമാക്കിയത്. കണ്ണൂരിൽ നിന്നുള്ള രേഷ്മാ നിശാന്ത് അടക്കമുള്ള മൂന്ന് വനിതകളാണ് പത്രസമ്മേളനം നടത്തിയത്. ശബരിമല ദർശനത്തിന് അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഉച്ചയോടെ ഇവർ എറണാകുളം പ്രസ്ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു. ശബരിമലയെ കലാപഭൂമിയാക്കി അവിടെ ദർശനം നടത്തണമെന്നില്ല. വിശ്വാസി സമൂഹത്തിന്റെ പിന്തുണയോടുകൂടി മാത്രമേ ശബരിമല ദർശനത്തിനുള്ളുവെന്ന് ഇവർ വ്യക്തമാക്കി. നേരത്തെ വനിതകൾ പോയതുപോലെ പമ്പവരെ പോയി തിരികെ വരാൻ തങ്ങളില്ല. പോലീസിന്റെ സംരക്ഷണയിൽ വിശ്വാസികളുടെ പിന്തുണയോടെ ശബരിമല ദർശനം നടത്തി തിരികെ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അയ്യപ്പനെ കാണുന്നതുവരെ അണിഞ്ഞിരിക്കുന്ന മാല ജീവിതത്തിന്റെ ഭാഗമായിരിക്കുമെന്നും അവർ പറഞ്ഞു. ശബരിമലയുടെ പേരിൽ കാട്ടിക്കൂട്ടുന്ന പ്രശ്നങ്ങളുടെ ഭാഗമാകാൻ തങ്ങളില്ല. കാര്യങ്ങൾ വിശ്വാസി സമൂഹം മനസിലാക്കുമെന്നും അപ്പോൾ അവരുടെ കൂടി പിന്തുണയോടെ ശബരിമലയിൽ പോകാൻ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും യുവതികൾ പറയുന്നു. വാർത്താ സമ്മേളനം നടക്കുന്നതിനിടെ പ്രസ്ക്ലബ്ബിന് പുറത്ത് ബിജെപി മഹിളാ മോർച്ചയുടെ അടക്കം പ്രവർത്തകരും ശബരിമല കർമസമിതി പ്രവർത്തകരും നാമജപവുമായി പ്രതിഷേധം നടത്തി. അതിനിടെ യുവതികൾക്ക് പിന്തുണ നൽകുന്ന സംഘടനകളും പ്രസ്ക്ലബ്ബിന് അടുത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരിൽ നിന്ന് പോലീസ് സംരക്ഷണയോടെ ഇവരെ പുറത്തെത്തിക്കാനാണ് ശ്രമം നടക്കുന്നത്. Content highlights: Shabarimala Women Entry, Eranakulam Press clubb, Protest outside in press clubb


from mathrubhumi.latestnews.rssfeed https://ift.tt/2TmuWvr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages