ഇ വാർത്ത | evartha
മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ല; ചിലര്‍ അത് ഫാഷനായി കാണുന്നുവെന്നും മോഹന്‍ലാല്‍
മീ ടു ക്യാംപെയിന്‍ ഒരു പ്രസ്ഥാനമല്ലെന്നു നടന്‍ മോഹന്‍ലാല്‍. ചിലര്‍ അത് ഫാഷനായി കാണുകയാണെന്നും മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അബുദബിയില്‍ സിസംബര്‍ ഏഴിന് നടക്കുന്ന പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള ഒന്നാണ് നമ്മള്‍ ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ താരങ്ങളുമായി പ്രശ്‌നങ്ങളൊന്നുമില്ല. അമ്മ അവരെ ആദരിക്കുന്നു. മീ ടൂ താല്‍കാലിക പ്രതിഭാസമാണ്. അതിനെ ഒരു മൂവ്‌മെന്റ് എന്ന് വിളിച്ചുകൂടാ. അത് ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. അത് അല്‍പകാലം തുടരും. പിന്നീട് അവസാനിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PAqIC5
via IFTTT

No comments:
Post a Comment