അനൂപ് മങ്കൊമ്പ് (ആലപ്പുഴ): ഉത്സവസ്ഥലത്തുനിന്ന് ലോറിയിൽ കൊണ്ടുപോകുന്നതിനിടെ ആനയുടെ ചവിട്ടേറ്റ പാപ്പാൻ മരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി മോർക്കുളങ്ങര പുതുപ്പറമ്പ് രാധാകൃഷ്ണന്റെ മകൻ അനൂപ് (31) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ എ.സി.റോഡിൽ മാമ്പുഴക്കരി പാലത്തിനു സമീപമാണ് സംഭവം. ലോറിയുടെ പിൻഭാഗത്ത് ആനയുടെ തൊട്ടടുത്ത് പ്രത്യേകം തയ്യാറാക്കിയ ബെഞ്ചിൽ കിടന്നുറങ്ങുന്നതിനിടെ അനൂപ് അബദ്ധത്തിൽ ആനയുടെ കാലിനടിയിലേക്ക് വീഴുകയായിരുന്നു. പാപ്പാനെ ചവിട്ടിയതോടെ ആന ബഹളംകൂട്ടി. ഇതോടെ ലോറിയുടെ മുന്നിലിരുന്നവർ ഇറങ്ങി നോക്കിയപ്പോഴാണ് ചവിട്ടേറ്റ് കിടക്കുന്ന അനൂപിനെ കാണുന്നത്. തുടർന്ന് ചങ്ങനാശ്ശേരി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർത്തലയ്ക്ക് വടക്ക് ഉത്സവസ്ഥലത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകുമ്പോഴാണ് അപകടം. തിരുവല്ല സ്വദേശിയുടേതാണ് ആന. അനൂപ് ഒന്നാം പാപ്പാനാണ്. രാമങ്കരി പോലീസ് മേൽനടപടി സ്വീകരിച്ചു. അമ്മ: ശാന്തമ്മ. സഹോദരങ്ങൾ: അനീഷ്, അനു. ശവസംസ്കാരം നടത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2RdsOod
via
IFTTT
No comments:
Post a Comment