മൂന്ന് മാസത്തോളം ഒളിവിലായിരുന്ന ബിഹാറിലെ മുന്‍മന്ത്രി കീഴടങ്ങി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

മൂന്ന് മാസത്തോളം ഒളിവിലായിരുന്ന ബിഹാറിലെ മുന്‍മന്ത്രി കീഴടങ്ങി

പട്ന: മുസഫർപൂരിലെ അഭയ കേന്ദ്രത്തിൽ നടന്ന പീഡനവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽപോയ ബിഹാർ മുൻമന്ത്രി മഞ്ജു വർമ കീഴടങ്ങി. കോടതിയിൽ കീഴടങ്ങിയ മുൻ മന്ത്രിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പട്ന ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് കീഴടങ്ങിയത്. മഞ്ജു വർമയെ അറസ്റ്റു ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് സുപ്രീംകോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കോടതി മുറിയിൽ മഞ്ജു വർമ്മ രണ്ടുതവണ കുഴഞ്ഞുവീണുവെന്ന് പോലീസ് പറഞ്ഞു. പോലീസ് അവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ബ്രിജേഷ് ഠാക്കൂർ എന്നയാളുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയുടെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലെ 34 പെൺകുട്ടികളാണ് ലൈംഗിക പീഡനത്തിന് ഇരയായത്. ബ്രിജേഷ് ഠാക്കൂറാണ് കേസിലെ മുഖ്യപ്രതി. മുൻ മന്ത്രി മഞ്ജു വർമയുടെ ഭർത്താവുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ റെയ്ഡിനിടെ 50 വെടിയുണ്ടകൾ മഞ്ജു വർമയുടെ വീട്ടിൽനിന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട കേസിൽ കോടതി അവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അവരുടെ ഭർത്താവ് നേരത്തെതന്നെ കീഴടങ്ങിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2PH1lP1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages