പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിന്ന് എട്ട് പേരെപോലീസ് കരുതൽ തടങ്കലിലാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചയച്ചു. ബിജെപി സർക്കുലർ പ്രകാരം സന്നിധാനത്ത് എത്തിയവരെയാണ് കരുതൽ തടങ്കലിലാക്കിയതെന്ന് പോലീസ് വിശദീകരിച്ചു. കൊല്ലം ജില്ലയിലെ ആർഎസ്എസ് ബിജെപി പ്രവർത്തകരാണ് ഇവരെന്നുംഇവരുടെ ആർഎസ്എസ് ബന്ധം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രത്യേക നിർദേശ പ്രകാരമാണ് ഇവിടെ എത്തിയതെന്നും പോലീസ് പറഞ്ഞു. കുറച്ച് സമയം കരുതൽ തടങ്കലിലാക്കിയ ശേഷം എട്ടു പേരെയും നിലയ്ക്കലിലേക്ക് തിരിച്ചയച്ചു. എട്ടു പേർക്കെതിരെയും കേസെടുക്കില്ലെന്നും നാട്ടിലേക്ക് ബസ് കയറ്റിവിടുമെന്നും ഇവർക്ക് പോലീസ് ഉറപ്പ് നൽകി. ദർശനം നടത്തണമെങ്കിൽ സൗകര്യം ചെയ്ത് നൽകാമെന്നും പോലീസ് ഇവരെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപ്രതീക്ഷിത പ്രതിഷേധങ്ങളെ തുടർന്ന് പോലീസ് കനത്ത സുരക്ഷാ മുൻകരുതലുകൾ എടുത്തിരുന്നു. ഇതിനെ തുടർന്ന് വ്യാപക നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് എട്ടു പേർ പിടിയിലായത്. ഇതിനിടെ ഇവരെ കസ്റ്റഡിയിലെടുത്തതിനെതിരെവി.മുരളീധരൻ എംപിയുടെ നേതൃത്വത്തിൽ സന്നിധാനം പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. എംപി നളീൻ കുമാർ കട്ടീലും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. Content Highlights: Sabarimala Protest,BJP,RSS, Preventive Detention
from mathrubhumi.latestnews.rssfeed https://ift.tt/2BkoiyK
via
IFTTT
No comments:
Post a Comment