കശ്മീരില്‍ തീവ്രവാദികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 18, 2018

കശ്മീരില്‍ തീവ്രവാദികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി

ശ്രീനഗർ: കശ്മീരിലെ ഷോപ്പിയാനിൽ നിന്ന് തീവ്രവാദികൾ യുവാവിനെ തട്ടിക്കൊണ്ടുപോയി. 19 വയസുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതിന് തൊട്ടടുത്ത ദിവസമാണ് തെക്കൻ കശ്മീർ സ്വദേശിയായ സുഹൈൽ അഹമ്മദ് ഗനായ് തീവ്രവാദികളുടെ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച മുതൽ കശ്മീരിൽ പലയിടത്തായി തീവ്രവാദികൾ യുവാക്കൾക്കെതിരെ അക്രമം അഴിച്ചുവിടുന്നുണ്ട്. സുരക്ഷാ സേനയെ സഹായിക്കുന്നുണ്ടെന്ന ധാരണയിൽ വ്യാഴാഴ്ച 17കാരനെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. നേരത്തെ കുൽഗാമിൽനിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് പേരിൽ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. രണ്ടു പേരെ തീവ്രവാദികൾ വിട്ടയച്ചെന്നും മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ നടന്നുവരികയാണെന്നും സൈനിക വക്താവ് അറിയിച്ചു. Content Highlights:Young Man Kidnapped by Terrorists in Kashmir


from mathrubhumi.latestnews.rssfeed https://ift.tt/2TnaHOc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages