ചങ്ങനാശ്ശേരി: ശബരിമലയിൽ പോലീസ് ഭരണമാണ് നടക്കുന്നതെന്ന ആരോപണവുമായി എൻഎസ്എസ്. നിയന്ത്രണം മൂലം ഭക്തർ ശബരിമലയിലേക്ക് എത്താൻ മടിക്കുന്നുവെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ ആരോപിച്ചു. പോലീസ് നടത്തുന്ന അറസ്റ്റുകൾ പ്രശ്നങ്ങൾ സങ്കീർമമാക്കുന്നു. കോടതി വിധി ധൃതിയിൽ നടപ്പാക്കാനുള്ള സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നീക്കമാണ് പ്രശ്നങ്ങൾ സങ്കീർണമായത്. ശബരിമലയിൽ യുദ്ധസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. അകാരണമായി ആളുകളെ അറസ്റ്റ് ചെയ്യുന്നതും ജയിലിൽ അടയ്ക്കുന്നതും അംഗീകരിക്കാനാവില്ല. ഇത് വിഷയങ്ങൾ കൂടുതൽ സങ്കീർണമാക്കാനേ ഉപകരിക്കൂവെന്നും ജി സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. Content Highlights:sabarimala, nss reaction, women entry issue, G.Sukumaran nair
from mathrubhumi.latestnews.rssfeed https://ift.tt/2Q3KRQf
via
IFTTT
No comments:
Post a Comment