വില്‍പ്പന കുറഞ്ഞു; ശബരിമലയിലെ അപ്പം, അരവണ നിര്‍മാണം നിര്‍ത്തിവച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 18, 2018

വില്‍പ്പന കുറഞ്ഞു; ശബരിമലയിലെ അപ്പം, അരവണ നിര്‍മാണം നിര്‍ത്തിവച്ചു

തിരുവനന്തപുരം: യുവതീ പ്രവേശന വിവാദവും പോലീസിന്റെ കർശന നിയന്ത്രണങ്ങളും ശബരിമലയിലെ വരുമാനത്തെ സാരമായി ബാധിച്ചു. കാണിക്ക വരുമാനത്തിൽ നേരിയ വർധന മാത്രമാണ് കാണിക്കുന്നതെന്നാണ് ദേവസ്വം ബോർഡ് നൽകുന്ന സൂചന. സാധാരണ തീർഥാടക കാലങ്ങളിൽ മുൻവർഷങ്ങളിലേതിനെക്കാൾ വൻതോതിൽ കാണിക്കവരുമാനം വർധിക്കാറാണ് പതിവ്. എന്നാൽ, തീർഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് കാണിക്കവരുമാനത്തെ ബാധിച്ചു. അപ്പം, അരവണ വിൽപനയിലൂടെയാണ് ദേവസ്വം ബോർഡിന്റെ പ്രധാനവരുമാനം വരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഇതിൽ വൻതോതിൽ കുറവുണ്ടായി എന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. ശബരിമലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ തീർഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് വരുമാനം കുറയാൻ കാരണമായി ബോർഡ് ചൂണ്ടിക്കാണിക്കുന്നത്. വിൽപനയിൽ കുറവു വന്നതിനെ തുടർന്ന് അപ്പം നിർമാണം ശബരിമലയിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ബോർഡ് അറിയിച്ചു. ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. Content Highlights: Sabarimala,Income declined, Devasom Board


from mathrubhumi.latestnews.rssfeed https://ift.tt/2DuLwn3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages