കൊച്ചി: ശബരിമലയിൽ പോലീസ് പ്രകോപനങ്ങളുണ്ടാക്കിയിട്ടില്ലെന്ന് സർക്കാർ. നടപ്പന്തൽ പ്രതിഷേധക്കാരുടെ താവളമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. യഥാർഥ ഭക്തരെ ബുദ്ധമുട്ടിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. നടപ്പന്തൽ കഴുകി വൃത്തിയാക്കുന്ന പതിവ് നേരത്തേയുണ്ട്. ഇത്തവണ പുതിയതായി തുടങ്ങിയ ഒന്നല്ലെന്നും സർക്കാർ കോടതിയെ ധരിപ്പിച്ചു. വാദം സാധൂകരിക്കുന്നതിനായി മുൻവർഷങ്ങളിൽ നടപ്പന്തൽ കഴുകി വൃത്തിയാക്കുന്നതിൻെര ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിച്ചു. ചിത്തിര ആട്ടവിശേഷത്തിന് പ്രശ്നങ്ങളുണ്ടാക്കിയവർ മണ്ഡലകാലത്ത് വീണ്ടും എത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇത് തെളിയിക്കുന്നതിനാവശ്യമായ ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മാധ്യമ റിപ്പോർട്ടുകളുമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. ശബരിമലയിൽ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ കണക്കുതിരിച്ചാണ് ദേവസ്വം ബോർഡ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. അതേസമയം ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടെന്നതും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. അന്നദാനത്തിന് ആദ്യ ദിനങ്ങളിൽ 9,000 പേരാണ് എത്തിയിരുന്നതെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ അത് 6000 ആയി കുറഞ്ഞു. തീർഥാടകരുടെ കുറവാണ് ഇത് കാണിക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ശബരിമലയിലെ പോലീസ് നടപടികൾ സംബന്ധിച്ചും നിയന്ത്രണങ്ങൾ സംബന്ധിച്ചും പോലീസിനോടും ഒപ്പം ശബരിമലയിലെ നിലവിലെ സംവിധാനങ്ങളെപ്പറ്റി ദേവസ്വം ബോർഡിനോടും സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പട്ടിരുന്നു. ഇതനുസരിച്ച് സർക്കാരും ദേവസ്വം ബോർഡും സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. Content Highlights: Sabarimala Issue, High Court, Police, Devaswam Board
from mathrubhumi.latestnews.rssfeed https://ift.tt/2AbmRAO
via
IFTTT
No comments:
Post a Comment