കോട്ടയം: ജലന്ധർ ബിഷപിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന മഠത്തിന് കൂടുതൽ സുരക്ഷ ഒരുക്കണമെന്ന പോലീസ് നിർദേശം പാലിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച മിഷണറീസ് ഓഫ് ജീസസിന്റെ മദർ സുപ്പീരിയർ പോലീസിന് കത്തു നൽകി. ജലന്ധർ രൂപതയിലെ വൈദികനായിരുന്ന കുര്യക്കോസ് കാട്ടുതറയുടെ മരണത്തെ തുടർന്നാണ് കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിന് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി പോലീസ് കത്തു നൽകിയിരുന്നത്. സുരക്ഷ ഒരുക്കാൻ അസൗകര്യങ്ങളുണ്ടെന്ന് കാണിച്ചാണ് മദർ സുപ്പീരിയർ ജനറൽ പോലീസിന് കത്ത് നൽകിയത്. പോലീസ് നിർദേശങ്ങൾ പാലിക്കാനുള്ള സാമ്പത്തിക ശേഷിയും അധികാരവും ഇല്ല എന്നാണ് മിഷണറീസ് ഓഫ് ജീസസ് പോലീസിനെ അറിയിച്ചത്. കൂടാതെ നിർദേശങ്ങൾ പാലിക്കുന്നതു മൂലം മഠത്തിലെ കന്യാസ്ത്രീകളുടെ സ്വകാര്യത നഷ്ടപ്പെടാനിടയുണ്ടെന്നും കത്തിൽ പറയുന്നു. കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടേയും ബന്ധപ്പെട്ട മറ്റു സാക്ഷികളുടേയും സുരക്ഷയിൽ ആശങ്കയുണ്ടെങ്കിൽ ഇവരെ സർക്കാരിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാമെന്നും അക്കാര്യത്തിൽ മഠത്തിന്റെ ഭാഗത്തു നിന്ന് തടസങ്ങളൊന്നും ഉണ്ടാവില്ലെന്നും മദർ സുപ്പീരിയർ നൽകിയ കത്തിൽ ഉറപ്പു നൽകി. കന്യാസ്ത്രീ മഠത്തിലെ സിസിടിവി സൗകര്യം മെച്ചപ്പെടുത്തുക, കന്യാസ്ത്രീകൾക്കായി ഭക്ഷണം പാകം ചെയ്യാൻ പ്രത്യേക ആളുകളെ നിയമിക്കുക, സുരക്ഷ ശക്തമാക്കാൻ നിയോഗിച്ച കൂടുതൽ പോലീസുകാരുടെ ആയുധങ്ങൾ സൂക്ഷിക്കാൻ ഗാർഡ് റൂമിനായി മുറി നൽകുക, മഠത്തിനോടനുബന്ധിച്ച പ്രവർത്തിച്ചു വരുന്ന വൃദ്ധസദനത്തിലെ എല്ലാ അന്തേവാസികളുടേയും പൂർണവിവരം പോലീസിനു കൈമാറുക, പരാതിക്കാരിയായ കന്യാസ്ത്രീയുടെ മുറി അകത്തു നിന്ന് സുരക്ഷിതമായി പൂട്ടാനുള്ള സൗകര്യം ഉണ്ടാക്കുക തുടങ്ങി പതിമൂന്നോളം നിർദേശങ്ങളാണ് പോലീസ് നൽകിയിരുന്നത്. എന്നാൽ ഈ നിർദേശങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് രേഖാമൂലം പോലീസിനെ മദർ സുപ്പീരിയർ ജനറൽ തന്നെ അറിയിച്ചിരിക്കുകയാണ്. മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനെ കുറിച്ച് പരാതിക്കാരിയുടെ അഭിപ്രായം പോലീസ് ആരാഞ്ഞിട്ടുണ്ട്. Content Highlights: Bishop Sexual Abuse Case, Jalandhar, Kuravilangad Convent
from mathrubhumi.latestnews.rssfeed https://ift.tt/2DEWyq7
via
IFTTT
No comments:
Post a Comment