കൊൽക്കത്ത: രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ബൗളർമാർക്ക് മുന്നിൽ ബാറ്റിങ് മറന്ന് ബംഗാൾ. ഒരു റണ്ണെടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ ബംഗാൾ ആദ്യ ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയിലാണ്. ഇതുവരെ മൂന്നു വിക്കറ്റെടുത്ത ബേസിൽ തമ്പിയും രണ്ട് വീതം വീഴ്ത്തിയ സന്ദീപ് വാര്യരും എം.ഡി.നിധീഷുമാണ് ബംഗാളിന്റെ ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിച്ചത്. 45 റൺസുമായി അനുസ്തൂപ് മജൂംദാറും അഞ്ചു റണ്ണുമായി മുകേഷ് കുമാറുമാണ് ക്രീസിൽ. ബംഗാളിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. എട്ടു റൺസെടുക്കുന്നതിനിടയിൽ അവർക്ക് ഓപ്പണർ കൗശിക് ഘോഷിനെ നഷ്ടപ്പെട്ടു. 12 പന്ത് നേരിട്ട കൗശിക്ക് അക്കൗണ്ട് തുറക്കും മുമ്പ് ബേസിൽ പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ സുദീപ് ചാറ്റർജിയും പുറത്തായി. സന്ദീപ് വാര്യർക്കായിരുന്നു വിക്കറ്റ്. പിന്നീട് അഭിഷേക് കുമാറും മനോജ് തിവാരിയും ചേർന്ന് ചെറുത്തു നിൽപ്പിന് ശ്രമിച്ചു. എന്നാൽ അഭിഷേകിനെ പുറത്താക്കി വാര്യർ ഈ കൂട്ടുകെട്ട് പൊളിച്ചു. 79 പന്തിൽ 40 റൺസായിരുന്നു അഭിഷേകിന്റെ സമ്പാദ്യം. മികച്ച രീതിയിൽ ബാറ്റു ചെയ്യുകയായിരുന്ന അഭിഷേക് കൂടി പുറത്തായതോടെ ബംഗാൾ കൂടുതൽ സമ്മർദ്ദത്തിലായി. പിന്നീട് ബംഗാളിന് കൂട്ടത്തകർച്ചയായിരുന്നു. മനോജ് തിവാരി 22 റൺസിന് പുറത്തായി. ഇതോടെ നാല്വിക്കറ്റിന് 82 എന്ന നിലയിലായി ബംഗാൾ. എട്ടു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ വിറ്റിക് ബിജോയ് ചാറ്റർജിയും ക്രീസ് വിട്ടു. അടുത്ത ഊഴം 13 റൺസെടുത്ത വിവേക് സിങ്ങിന്റേയായിരുന്നു. പിന്നീട് ഒരു ഓവറിൽ രണ്ടു പേരെ ബേസിൽ തമ്പി മടക്കി. മുഹമ്മദ് ഷമിയും വിവേക് സിങ്ങും അക്കൗണ്ട് തുറക്കാതെ പുറത്തായി. രണ്ടു മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് എ ആന്റ് ബിയിൽ മൂന്നാം സ്ഥാനത്താണ് കേരളം. ഒമ്പത് പോയിന്റ് വീതമുള്ള സൗരാഷ്ട്രയും ഗുജറാത്തുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. Content Highlights: Ranji Trophy Cricket Kerala vs Bengal
from mathrubhumi.latestnews.rssfeed https://ift.tt/2Q4c3yv
via
IFTTT
No comments:
Post a Comment