ആഗ്ര: ഏഴുവയസുകാരന് ട്യൂഷൻ അധ്യാപകന്റെ ക്രൂരമർദ്ദനം. ഉത്തർപ്രദേശിലെ അലിഗഢിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. അധ്യാപകൻ മർദ്ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കുട്ടിയുടെ പിതാവ് നേരത്തെ പുറത്തുവിട്ടിരുന്നു. വീട്ടിലെത്തി ട്യൂഷനെടുക്കുന്ന അധ്യാപകൻ വിദ്യാർഥിയുടെ വിരലുകളിൽ കടിക്കുന്നതും ചെരിപ്പ് കൊണ്ട് കുട്ടിയെ തല്ലുന്നതും വീഡിയോയിൽ കാണാം. കുട്ടിയെ ചെവിയിൽ തൂക്കിയെടുത്തും പീഡിപ്പിച്ചു. സംഭവത്തിൽ പരാതി നൽകുന്നതിന് മുമ്പാണ് പിതാവ് ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. സാമൂഹികമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ അധ്യാപകനെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന ആവശ്യം ശക്തമായി. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ഒളിവിൽപോയ അധ്യാപകനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2QUQSfx
via
IFTTT
No comments:
Post a Comment