ശബരിമല കലാപഭൂമിയാക്കാൻ ശ്രമം, ആര്‍എസ് എസ് നിയോഗിച്ചത് 50,000പേരെ-കോടിയേരി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

ശബരിമല കലാപഭൂമിയാക്കാൻ ശ്രമം, ആര്‍എസ് എസ് നിയോഗിച്ചത് 50,000പേരെ-കോടിയേരി

തിരുവനന്തപുരം:ശബരിമലയിൽ പ്രതിഷേധത്തിന് 50,000 പേരെ ആർഎസ് എസ് നിയോഗിച്ചെന്നുംബിജെപിയും ആർഎസ് എസ്സും ശബരിമല കലാപഭൂമിയാക്കാൻ പദ്ധതിയിടുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മണ്ഡലകാലത്ത് യുവതികൾ വന്നിട്ടില്ലെന്നും പിന്നെ എന്തിനാണ് സമരമെന്നും ശബരിമല തീർഥാടനം അലങ്കോലമാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.സുരേന്ദ്രൻ വിശ്വാസിയല്ലെന്ന് സമൂഹത്തിന്ബോധ്യപ്പെട്ടെന്നും കോടിയേരി കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ ശബരിമല തീർഥാടനം അലങ്കോലമാക്കാനാണ് ആർഎസ് എസ് ശ്രമിക്കുന്നത്. ക്രമസമാധാനം സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ കേന്ദ്രമന്ത്രി ശബരിമലയിൽ വന്നത് ശരിയായില്ല.പോലീസുകാരെ നിർജ്ജീവമാക്കി കലാപമുണ്ടാക്കാനാണ് ശ്രമം.ശബരിമലയിൽ ചോരവീഴ്ത്താനാണ് അവർ ശ്രമിക്കുന്നത്. ബിജെപി പ്രവർത്തകർ ദിവസേന ശബരിമലയിൽ പോയി കലാപത്തിന് നേതൃത്വം നൽകണമെന്ന് സർക്കുലറിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണ് ബിജെപി. അതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ന് ശബരിമലയിൽ പോകാൻ ബിജെപി നിർദേശം നൽകിയത് ആറ്റിങ്ങൽ വർക്കല ചിറയിൻകീഴ് മണ്ഡലങ്ങളിലുള്ള പ്രവർത്തകർക്കാണ്. ഇങ്ങനെ ഡിസംബർ 15വരെ ഏതെല്ലാം അസംബ്ലി മണ്ഡലങ്ങളിൽ ഉള്ളവരാണ് സമരത്തിന് പോവേണ്ടതെന്ന നിർദേശം നൽകിയിരിക്കുകയാണ്.ആരൊക്കെ നേതൃത്വം നൽകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഇന്ന നവംബർ 19ന് എംഎസ് കുമാറും അഡ്വ സുരേഷും പുഞ്ചക്കൽ സുരേന്ദ്രനും നേതൃത്വം കൊടുക്കണമെന്ന് തീരുമാനിച്ചതായി സർക്കുലർ ഇറക്കിയിരിക്കുകയാണ്. ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ ഒപ്പിട്ടസർക്കുലറിലാണ് വ്യക്തമായ പദ്ധതിയുള്ളത്. പരമാവധി ഭക്തർ ഓരോ മണ്ഡലത്തിൽ നിന്ന് പോവണമെന്ന നിർദേശവുമുണ്ട്. ബിജെപി നേതാക്കൻമാരും പ്രവർത്തകരും ആർഎസ്എസ്കാരും ദുവസേന ശബരിമലയിലേക്ക പോയി സംഘർഷമുണ്ടാക്കണമെന്നും കലാപത്തിന് നേതൃത്വം കൊടുക്കണമെന്ന വ്യക്തമായ തീരുമാനമെടുത്തതിന്റെ തെളിവുകളാണ് പുറത്ത്വന്നിരിക്കുന്നത്. എല്ലാ പ്രായ പരിധിയിലുള്ള സ്ത്രീകൾക്കും പ്രവേശനം നൽകണമെന്നത് കോടതി വിധിയാണ്. സുപ്രീം കോടതി വിധി വന്നതിനു ശേഷമുള്ള സ്ത്രീകളെ കയറ്റണമെന്ന തീരുമാനം സർക്കാർ എടുത്തിട്ടില്ല. ഓരോ മണ്ഡലങ്ങളിൽ നിന്നും ഇത്രയിത്ര സ്ത്രീകളെ കൊണ്ടു പേവണമെന്ന തീരുമാനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയും എടുത്തിട്ടില്ല. കേരളത്തിലെ ഏറ്റവും വലിയ സ്ത്രീകളുടെ പ്രസ്ഥാനമായ ജനാധിപത്യ മഹിളാ അസോസിയേഷനും ഓരോ ദിവസവും ഇത്രയിത്ര സ്ത്രീകൾ പോവണമെന്ന തീരുമാനം കൈക്കൊണ്ടിട്ടില്ല. പിന്നെ എന്തിനാണ് ഈ സമരം. കേരളത്തിൽ കലാപമുണ്ടാക്കാൻ വേണ്ടി മാത്രമല്ലേ സമരം. സന്നിധാനവും നടപ്പന്തലും ഒരു സമരഭൂമിയാക്കി മാറ്റരുത്. content highlights:Kodiyeri balakrishnan on Sabarimala issue and RSS BJP hidden agenda


from mathrubhumi.latestnews.rssfeed https://ift.tt/2PC6qIu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages