കോഴിക്കോട്: കേരള പോലീസിലെ ക്വിക്ക് റെസ്പോൺസ് ടീം ഉൾപ്പെടെ വൻ സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടും മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട്ട് അപ്രതീക്ഷിത പ്രതിഷേധ പ്രകടനങ്ങൾ. പത്രപ്രവർത്തക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാവൂർ റോഡിലെ യാഷ് ഇന്റർനാഷണൽ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ തന്നെ നാല് യുവമോർച്ച പ്രവർത്തകർ അപ്രതീക്ഷിതമായി വാഹനത്തിന് നേരെ ചാടിവീണു. അതുവരെ ഒരുക്കിയ സുരക്ഷയെല്ലാം പാളിപ്പോവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ആദ്യം മാവൂർ റോഡിലും സി.എച്ച് ഓവർ ബ്രിഡ്ജിന് സമീപവുമാണ് പ്രതിഷേധക്കാർ കരിങ്കൊടിയുമായി എത്തിയത്. സംഭവത്തിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് സാലു ഇരഞ്ഞിക്കൽ, യുവമോർച്ച സംസ്ഥാന സെക്രട്ടറി ടി.റെനീഷ്, രഞ്ജിത്ത്, സിഗിൻ, അമർനാഥ്, വിനീഷ് നെല്ലിക്കോട്, അനീഷ്, ശരത്, അനൂപ് എന്നിവരെ കസബ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടാവുമെന്ന് കണ്ട് പഴുതടച്ച സുരക്ഷയായിരുന്നു പോലീസ് തിങ്കളാഴ്ച നഗരത്തിൽ ഉടനീളം ഒരുക്കിയിരുന്നത്. ഒരുതരത്തിലുള്ള പ്രതിഷേധവും ഉണ്ടാവാൻ പാടില്ല എന്ന് കണ്ടാണ് കമാൻഡോകളെ നിയോഗിച്ചത്. ചിലയിടങ്ങളിൽ തമ്പടിച്ചിരിക്കുന്ന പ്രതിഷേധക്കാരെ പോലീസ് മുഖ്യമന്ത്രിയെത്തുന്നതിന് മുന്നെ മാറ്റിയിരുന്നെങ്കിലും അപ്രതീക്ഷിതമായി വാഹനത്തിന് മുന്നിൽ ചാടി വീണ പ്രതിഷേധക്കാരെ ഒന്നും ചെയ്യാൻ പോലീസിനായില്ല. നാമജപവുമായി എത്തിയ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വാഹനത്തിന് തൊട്ട് മുന്നെ ചാടിയെങ്കിലും വാഹനം ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുകായിരുന്നു. Content Hights: Protest against chief minister Pinarayi Vijayan at Kozhikode, Yuvamorcha Activists arrested
from mathrubhumi.latestnews.rssfeed https://ift.tt/2PBbzQR
via
IFTTT
No comments:
Post a Comment