ഇ വാർത്ത | evartha
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെടുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരിന് നേരത്തെ അറിയാമായിരുന്നു: അവകാശവാദവുമായി അബ്ദുള്‍ റഷീദ് സഖാഫി; പ്രസംഗം വൈറല്‍
അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേരത്തെ അറിഞ്ഞിരുന്നെന്ന അവകാശവാദവുമായി അടുത്ത ശിഷ്യനും മതപണ്ഡിതനുമായ അബ്ദുള്‍ റഷീദ് സഖാഫി. സോഷ്യല്‍ മീഡിയയില്‍ ഓഡിയോ രൂപത്തിലാണ് അബ്ദുള്‍ റഷീദ് സഖാഫി പത്തപ്പീരിയത്തിന്റെ പ്രസംഗം പ്രചരിക്കുന്നത്.
അബ്ദുള്‍ റഷീദ് സഖാഫിയുടെ പ്രസംഗത്തില്‍ നിന്ന്:
കൊല്ലങ്ങള്‍ക്ക് മുമ്പ് ഒരു അമേരിക്കന്‍ യാത്ര ഉസ്താദ് നടത്തി. അന്ന് ചുള്ളിക്കോട് ഉസ്താദ് കൂടെയുണ്ട്. ബാഫഖി തങ്ങള്‍ കൂടെയുണ്ട്. അങ്ങനെ അവിടെ നിന്ന് ഏകദേശം ഒരാഴ്ച വിസിറ്റ് ചെയ്തു. പിന്നെയും മൂന്ന് ദിവസത്തെ വിസ ബാക്കിയുണ്ട്. വെറുതെ ഇരിക്കുമ്പോള്‍ ഉസ്താദ് ചുളിക്കോട് ഉസ്താദിനോടു പറഞ്ഞു, ‘എനിക്കു നാളെ പോകണം’.
എന്താ ഉസ്താദേ നാളെപ്പോണെ, മൂന്ന് ദിവസം കൂടിയുണ്ടല്ലോ വിസ. മാത്രമല്ല ടിക്കറ്റും അതു കഴിഞ്ഞിട്ടാണല്ലോ. പറഞ്ഞാല്‍ പറ്റ്വേല, എനിക്കു നാളെ പോണം എന്നു പറഞ്ഞു. ഉസ്താദേ വാഷിങ്ടണില്‍ നമ്മളെത്തിയിട്ടില്ല, അതൊക്കെ നിങ്ങള് പോയിക്കോ എനിക്ക് പോണം. ഉസ്താദെന്താ കുട്ടികളെപ്പോലെ ചിത്താതെ പിടിച്ചു പറയുന്നത്. അതിങ്ങള് എന്തും പറഞ്ഞോ എനിക്ക് എന്റെ ടിക്കറ്റ് ക്യാന്‍സലാക്കി നാളെത്തന്നെ ഇവിടുന്ന് പോണം.
പിന്നെ അവിടെ തിരുവായ്ക്ക് എതിര്‍വായില്ലല്ലോ. മറ്റേ ടിക്കറ്റ് ക്യാന്‍സലാക്കി പുതിയ ടിക്കറ്റെടുത്തു. എ.പി ഉസ്താദ് ഇങ്ങോട്ട് വരികയാണ്. ഉസ്താദ് ഇവിടെയെത്തിയതിന്റെ പിറ്റേദിവസം മുഴുവന്‍ പത്രങ്ങളുടെയും ഫ്രണ്ട് പേജില്‍ ന്യൂസ്. എന്തായിരുന്നു ന്യൂസ്? അത് അമേരിക്കയില്‍ വേള്‍ഡ് ട്രെയിഡ് സെന്റര്‍ ആക്രമിക്കപ്പെട്ടു. ഉസാമാ ബിന്‍ ലാദനാണ് അതിന് പിന്നില്‍. മുസ്‌ലിം തീവ്രവാദികളാണ് അത് തകര്‍ത്തത്.
അരിച്ചു പെറുക്കിയുള്ള മുസ്‌ലിം പീഡനം. തലപ്പാവും താടിയും കണ്ടാല്‍ ഉദ്യോഗസ്ഥര്‍മാര്‍ക്കുള്ള കയര്‍ക്കലും, ആകെ വിശമിക്കുമായിരുന്നു. പക്ഷേ അതില്‍ നിന്ന് കാന്തപുരം ഉസ്താദ് അത്ഭുതകരമായി പോന്നത് ഇത് ഞാന്‍ പറയുമ്പോഴും നിങ്ങളത് കണ്ണുതുറിച്ച് നോക്കേണ്ടതില്ല. ഇത് കാന്തപുരത്തിന്റെ കറാമത്തിന്റെ (ദിവ്യജ്ഞാനം) തെളിവാണെന്നും അദ്ദേഹം പറയുന്നു.
എന്തായാലും പ്രസംഗം വ്യാജമല്ലെന്നാണ് ഒരുകൂട്ടര്‍ സോഷ്യല്‍ മീഡിയയില്‍ വാദിക്കുന്നത്. പ്രസംഗം വൈറലായതിനു പിന്നാലെ ചിലര്‍ അബ്ദുള്‍ റഷീദ് സഖാഫിയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
വേൾഡ് ട്രേഡ് സെൻറർ അക്രമം കാന്തപുരത്തിനു നേരത്തെ വിവരം ലഭിച്ചിരുന്നു…! ഞെട്ടിക്കുന്ന വിവരം പുറത്ത്..!!!ബഡായിക്കാരന്റെ തള്ളൽ കേട്ട് മുന്നിലിരിക്കുന്ന മുടിക്കാർക്ക് തന്നെ കണ്ണ് തള്ളിയിട്ടുണ്ടാവും:__________________
Share
![]()
Like
Comment
Tag
►More Updates,Visit/Lιкє•••►https://ift.tt/2AeSkCh
Posted by True Eye on Sunday, November 18, 2018
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2TErT1R
via IFTTT
No comments:
Post a Comment