വാഹന നിയന്ത്രണത്തിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ബസിൽ പമ്പയിലെത്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

വാഹന നിയന്ത്രണത്തിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ബസിൽ പമ്പയിലെത്തി

നിലയ്ക്കൽ: ശബരിമല ദർശനത്തിനായികേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ നിലയ്ക്കലിലെത്തി. മന്ത്രിയുടെ വാഹനം മാത്രമേ പമ്പയിലേക്ക്കടത്തിവിടാനാവൂ എന്നും കൂടെയുളളവർക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ പോകാം എന്നുമായിരുന്നു പോലീസ് നിലപാട്.എന്നാൽഇത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് മന്ത്രിയും മറ്റുള്ളവരോടൊപ്പം കെ.എസ്.ആർ.ടി.സി ബസിൽ പമ്പയിലേക്ക് പോയി. അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മന്ത്രി ആരോപിച്ചു.സർക്കാർ വാഹനങ്ങളിൽ മാത്രമേ ഭക്തർ പോകാവൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.ബി.ജെ.പി നേതാവ്എ.എൻ.രാധാകൃഷ്ണനും പൊൻ രാധാകൃഷ്ണനൊപ്പം ഉണ്ട്. എല്ലാ വാഹനങ്ങളും കടത്തിവിടാനാവില്ലെന്ന് പറഞ്ഞതോടെ ബിജെപി നേതാക്കളും എസ്പി യതീഷ് ചന്ദ്രയും തമ്മിൽ വാക്തർക്കവുമുണ്ടായി. കെ.എസ്.ആർ.ടി.സി ബസ് കടത്തിവിടുന്ന സ്ഥലത്ത് സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നുണ്ടല്ലോ എന്നായിരുന്നു മന്ത്രി എസ് പിയോട് ചോദിച്ചത്. കെ.എസ്ആർടിസി ബസ്സുകൾ പമ്പയിലേക്ക് പോയി വരികയാണെന്നും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്നും പോലീസ് അറിയിച്ചു. ഗതാഗതക്കുരുക്കിന്റ ഉത്തരവാദിത്തം മന്ത്രി ഏറ്റടുക്കുമോ എന്നും എസ്പി ചോദിച്ചു. യുവതീപ്രവേശം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ അതിലേക്ക് കടക്കാനാകില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്. Content Highlights:PON RADHAKRISHNAN, SABARIMALA WOMEN ENTRY PROTEST


from mathrubhumi.latestnews.rssfeed https://ift.tt/2DykpYy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages