സെന്റിനൽ ദ്വീപ് . ഫോട്ടോ: വിക്കിപീഡിയ പോർട്ട്ബ്ലയർ: തെക്കൻ ആൻഡമാനിലെ സെന്റിനൽ ദ്വീപിലെത്തിയ അമേരിക്കൻ വിനോദ സഞ്ചാരിയെ ദ്വീപ് നിവാസികളായ ഗോത്രവർഗക്കാർ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജോൺ അലൻ ചാവു (27) എന്ന അമേരിക്കൻ പൗരനാണ് കൊല്ലപ്പെട്ടത്. ഇയാളെദ്വീപിലെത്തിച്ച മത്സ്യത്തൊഴിലാളികളാണ്വിവരം പോലീസിനെ അറിയിച്ചത്. ജോൺ ദ്വീപിൽ എത്തിയ ഉടൻ തന്നെ ദ്വീപ് നിവാസികൾ അമ്പും കുന്തവും ഉപയോഗിച്ച് ജോണിനെ ആക്രമിച്ചതായും മണലിൽ കുഴിച്ചിട്ടതായും മത്സ്യത്തൊഴിലാളികൾ മൊഴി നൽകിയിട്ടുണ്ട്. പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവർഗക്കാരാണ് തെക്കൻ ആൻഡമാനിലെ സെന്റിനൽ ദ്വീപിലുള്ളത്. സാധാരണ ഈ ദ്വീപിലേക്ക് വിനോദ സഞ്ചാരികൾക്ക് വിലക്കുണ്ട്. 2011 ലെ ജനസംഖ്യാ കണക്കെടടുപ്പ് പ്രകാരം 40 സെന്റിനലീസ് വർഗക്കാരാണ് ഇവിടെ താമസിക്കുന്നത്. സഞ്ചാരികൾക്ക് മാത്രമല്ല, ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും പോലും ഇവിടെ പ്രവേശിക്കാനാവില്ല.പോർട്ട് ബ്ലെയറിൽ നിന്നും 50 കിലോമീറ്ററും സൗത്ത് ആൻഡമാൻ ദ്വീപിൽ നിന്നും 36 കിലോമീറ്ററും അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.ഓംഗേ വംശജരാണ് ഇവിടെ താമസിക്കുന്നത്. content highlights :American Tourist Killed By Protected Tribe In Andaman Islands
from mathrubhumi.latestnews.rssfeed https://ift.tt/2Q909TX
via
IFTTT
No comments:
Post a Comment