കോഴിക്കോട്: കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് മലബാറിലെ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ആധുനിക ത്രിതല കാൻസർ സെന്റർ ശനിയാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. ആധുനികസൗകര്യത്തോട് കൂടി സജ്ജീകരിച്ചിരിക്കുന്ന ത്രിതല കാൻസർ സെന്ററും ലക്ചർ കോംപ്ലക്സുമാണ് ശനിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്. അർബുദരോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സാമ്പത്തികസഹായത്തോടെ 44.6 കോടി രൂപ ചെലവിലാണ് ത്രിതല കാൻസർ സെന്റർ പണിതത്. മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി വിഭാഗങ്ങൾ ഒരുമിച്ച് ഒരേസമുച്ചയത്തിൽ പ്രവർത്തിക്കുന്നതിലൂടെ മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന മലബാറിലെ രോഗികകൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാവുമെന്ന് എം.കെ രാഘവൻ എം.പി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. തലസ്ഥാനത്തെ ആർ.സി.സി യോട് കിടപിടിക്കുന്ന സൗകര്യങ്ങളോട് കൂടിയാണ് മെഡിക്കൽ കോളേജിലെ ഏഴ് നിലയിലുള്ള കാൻസർ സെന്റർ. ഇതിൽ മൂന്ന് നിലയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. മജ്ജ മാറ്റിവെക്കലൊഴികെ എല്ലാ ചികിത്സകൾക്കും ഇവിടെ സൗകര്യമുണ്ടാകും. ഡിസംബർ ആദ്യവാരത്തോടെയാണ് കിടത്തിച്ചികിത്സ തുടങ്ങുക. നിലവിൽ കാൻസർ ഒ.പി, ഡേ കെയർ കീമോതെറാപ്പിയുമാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ഉദ്ഘാടന ശേഷം റേഡിയോ തെറാപ്പി, സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ഗെനക് ഓങ്കോളജി തുടങ്ങിയ സേവനങ്ങളെല്ലാം ഈ കെട്ടിടത്തിൽ പടിപടിയായി ഉണ്ടാവുമെന്ന് എം.കെ രാഘവൻ എം.പി ചൂണ്ടിക്കാട്ടി. കാൻസർ ചികിത്സയ്ക്കായി 80,000 രോഗികളാണ് പ്രതിവർഷം ഒ.പി.യിൽ എത്തുന്നുവെന്നാണ് കണക്ക്. ഓരോ വർഷവും പുതിയ 5000 രോഗികൾ എത്തുന്നു. 40 വർഷം പഴക്കമുള്ള നിലവിലെ ഒ.പി. 1500 ചതുരശ്രയടി മാത്രമായിരുന്നതിനാൽ രോഗികൾ വലിയ പ്രയാസം അനുഭവിച്ചിരുന്നു. ഈ പ്രയാസത്തിനാണ് ഇപ്പോൾ മാറ്റമുണ്ടാവാൻ പോവുന്നത്. ശനിയാഴ്ചത്തെ ഉദ്ഘാടന ചടങ്ങിന് ശേഷം എ.കെ ആന്റണി, വയലാർ രവി, എം.കെ രാഘവൻ എം.പി തുടങ്ങി മൂന്ന് എം.പി മാരുടെ ഫണ്ട് ഉപയോഗിച്ചുള്ള 22 അത്യന്താധുനിക ഹീമോ ഡയാലിസ് യന്ത്രങ്ങൾ സ്ഥാപിക്കലിന്റെ ഉദ്ഘാടനം 26-ന് നടക്കുമെന്നും എം.പി അറിയിച്ചു. മുൻ മുഖ്യമന്ത്രി എം.കെ ആന്റണിയാണ് 26-ാം തീയതി രാവിലെ 11 മണിക്ക് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. കാൻസർ സെന്ററിന്റെ മൂന്ന് നിലയാണ് ഇപ്പോൾ പൂർത്തിയാതെങ്കിലും ബാക്കിയുള്ള ഭാഗത്തിന്റെ പൂർത്തീകരണത്തിനായി വിവിധ ഏജൻസികളുമായി ചർച്ച ചെയ്ത് വരികയാണെന്നും ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. Content Highlights:New Cancer Center inKozhikode Medical College
from mathrubhumi.latestnews.rssfeed https://ift.tt/2r2ZyVO
via
IFTTT
No comments:
Post a Comment