മെൽബൺ: ഇന്ത്യക്കെതിരായ രണ്ടാം ടി ട്വന്റിയിൽ ഓസ്ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ഫിഞ്ചിനെ ഭുവനേശ്വർ കുമാർ, ഋഷഭ് പന്തിന്റെ കൈയിലെത്തിക്കുകയായിരുന്നു. 13 പന്തിൽ 13 റൺസെടുത്ത ക്രിസ് ലിന്നിനെ ഖലീൽ അഹമ്മദും മടക്കി. ക്രുണാൽ പാണ്ഡ്യയാണ് ക്യാച്ചെടുത്തത്. ആദ്യ ടി ട്വന്റിയിലെ അതേ ടീമുമായാണ് ഇന്ത്യ കളിക്കുന്നത്. അതേസമയം ഓസീസ് ടീമിൽ ഒരു മാറ്റമുണ്ട്. ബില്ലി സ്റ്റാൻലേക്കിന് പകരം നഥാൻ കോർട്ടെർ നിൽ ടീമിലിടം നേടി. പരിശീലനത്തിനിടെ സ്റ്റാൻലേക്കിന് പരിക്കേറ്റതാണ് തിരിച്ചടിയായത്. ആദ്യ ടിട്വന്റിയിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിൽ ജയിച്ചാൽ ഓസീസിന് പരമ്പര നേടാം. ഇന്ത്യയാണ് ജയിക്കുന്നതെങ്കിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തും. Content Highlights: India vs Australia Melbourne T20 Cricket
from mathrubhumi.latestnews.rssfeed https://ift.tt/2S6qaAx
via
IFTTT
No comments:
Post a Comment