ന്യൂഡൽഹി:അമേരിക്കൻ റീട്ടെയിൽ ഭീമനായ വാൾമാർട്ടിന് ഓഹരി കൈമാറിയതു സംബന്ധിച്ച് ഫ്ളിപ്കാർട്ടിന്റെ സ്ഥാപകരായ സച്ചിൻ, ബിന്നി ബൻസാലുമാരോട് ആദായനികുതി വകുപ്പ് വിവരങ്ങൾ ആരാഞ്ഞു. ഓഹരി വില്പനയിലൂടെ ഉണ്ടാക്കിയ മൂലധന നേട്ടത്തിന് ഇന്ത്യക്കാർ എന്ന നിലയിൽ 20 ശതമാനം നികുതി നൽകാൻ സച്ചിനും ബിന്നിയും ബാധ്യസ്ഥരാണ്. ഇത്തരത്തിൽ വരുമാനമുണ്ടാകുമ്പോൾ മുൻകൂർ നികുതി അടയ്ക്കേണ്ടതാണ്. അത് എപ്പോൾ അടയ്ക്കുമെന്നും ഇരുവർക്കും നൽകിയ നോട്ടീസിൽ ആദായനികുതി വകുപ്പ് ആരാഞ്ഞു. നികുതിയുടെ 75 ശതമാനം ഡിസംബർ 15-ഓടെയും ബാക്കി 2019 മാർച്ച് 15-ഓടെയും നിക്ഷേപിക്കേണ്ടതുണ്ട്. ഇടപാട് നടക്കുമ്പോൾ സച്ചിനും ബിന്നിക്കും ഏതാണ്ട് അഞ്ച് ശതമാനം വീതം ഓഹരിയാണ് ഉണ്ടായിരുന്നത്. ഇരുവർക്കും പുറമെ, 35 ഓഹരി ഉടമകൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഫ്ളിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ വാൾമാർട്ട് 1,600 കോടി ഡോളറിന് (ഏതാണ്ട് 1.08 ലക്ഷം കോടി രൂപ) സ്വന്തമാക്കിയത്. ഇതിൽ ഏതാണ്ട് 7,439 കോടി രൂപ വിദേശങ്ങളിലുള്ള 44 ഓഹരി ഉടമകളിൽനിന്ന് ഓഹരി വാങ്ങാനാണ് ചെലവഴിച്ചത്. അതേസമയം, ഇടപാടിന്റെ ഭൂരിഭാഗവും ഇന്ത്യയിലെ ഓഹരി ഉടമകൾക്കാണ് ലഭിച്ചത്. സച്ചിനും ബൻസാലും ഓഹരി വിറ്റിട്ടുണ്ട്. ഇതിനിടെ, ഫ്ളിപ്കാർട്ടിലെ പങ്കാളിത്തം വാൾമാർട്ട് 81.3 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2FB4XgP
via
IFTTT
No comments:
Post a Comment