ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിൽ ആറ് തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി. ബിജ്ബെഹ്റയിലെ വനപ്രദേശത്തുണ്ടായഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. വനപ്രദേശത്ത്തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് സൈനികർ പരിശോധനയ്ക്കെത്തിയത്.പരിശോധനയ്ക്കിടെ തീവ്രവാദികൾ സൈനികർക്ക് നേരെ വെടിയുതിർത്തു. തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ തീവ്രവാദികൾ ഉണ്ടെന്ന നിഗമനത്തിൽ കൂടുതൽ പരിശോധനകൾ നടക്കുകയാണ്. മൂന്നു ദിവസം മുമ്പ് ഷോപിയൻ ജില്ലയിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. content highlights:Six Terrorists Killed In Encounter In Jammu and Kashmirs Anantnag
from mathrubhumi.latestnews.rssfeed https://ift.tt/2FDxqmc
via
IFTTT
No comments:
Post a Comment