യുവതി പ്രവേശനത്തിന് എതിരെയല്ല സമരം; അത് വ്യാഖ്യാനം മാത്രമെന്ന് ആര്‍.എസ്.എസ്. - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

യുവതി പ്രവേശനത്തിന് എതിരെയല്ല സമരം; അത് വ്യാഖ്യാനം മാത്രമെന്ന് ആര്‍.എസ്.എസ്.

കോഴിക്കോട്: ശബരിമല വിഷയത്തിൽ നടത്തുന്ന സമരം യുവതി പ്രവേശനത്തിനെതിരല്ലെന്ന് ആർഎസ്എസ് പ്രാന്ത കാര്യവാഹക് വി.ഗോപാലൻ കുട്ടി. ഇപ്പോൾ നടക്കുന്ന സമരത്തിന്റേയും പ്രതിഷേധത്തിന്റേയും അടിസ്ഥാനം യുവതി പ്രവേശിക്കണോ വേണ്ടയോ എന്നതല്ല. അങ്ങനെയാണെന്ന് എല്ലാവരും വ്യാഖ്യാനിക്കുകയാണ്. ശബരിമലയെ തകർക്കാനുള്ള നിരീശ്വരവാദികളുടേയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെയും ഗൂഢപ്രവർത്തനത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും അതിനെതിരെയാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി നടപ്പാക്കാൻ ധൃതികാണിക്കുന്നതിന് മുമ്പ് തന്ത്രിയേയും രാജകുടുംബത്തേയും കണ്ട് ആലോചനകൾ നടത്തണമായിരുന്നു. അവരുമായി ചർച്ച ചെയ്ത ശേഷമാണ് കോടതി വിധി നടപ്പാക്കേണ്ടതെന്നും ഗോപാലൻ കുട്ടി പറഞ്ഞു. സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരമല്ല തങ്ങളുടേതെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞിരുന്നെങ്കിലും പിന്നീട് താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തെത്തിയിരുന്നു. Content Highlights:Sabarimala protest-Rss-Goplan Kutty-Sreedharan pillai


from mathrubhumi.latestnews.rssfeed https://ift.tt/2FxOwlv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages