അങ്കമാലി: ശബരിമലയിൽ നാമജപം നടത്തി പ്രതിഷേധിച്ച ആർഎസ്എസ് നേതാവ് ആർ. രാജേഷിനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. മലയാറ്റൂർ ഫാർമസയിലെ ജീവനക്കാരനാണ് ആർ. രാജേഷ്. ആർ.എസ്.എസിന്റെ മുൻ ജില്ലാ കാര്യവാഹക് ആയിരുന്നു. നിലവിൽ എറണാകുളം, മൂവാറ്റുപുഴ എന്നീ സംഘ ജില്ലകളുൾപ്പെടുന്ന വിഭാഗിന്റെ കാര്യകർതൃ സദസ്യനാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് രാജേഷ് ഉൾപ്പെടെ നുറോളം ശബരിമല പ്രവർത്തകർ ശബരിമല വലിയ നടപ്പന്തലിൽ നാമജപം നടത്തി പ്രതിഷേധിച്ചത്. സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ഇവർ നാമജപം നടത്തിയിരുന്നത്. പ്രതിഷേധം നടത്തിയതിനെ തുടർന്ന് രാജേഷുൾപ്പെടെ 69 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. Content Highlights: Sabarimala protest, RSS Leader suspended, Health department, R Rajesh
from mathrubhumi.latestnews.rssfeed https://ift.tt/2S9xlbt
via
IFTTT
No comments:
Post a Comment