കൊച്ചി: അഴീക്കോട് എം.എൽ.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ കേസിൽ സ്റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി. എം.എൽ.എ ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പരാതി കോടതി തീർപ്പാക്കിയത്. ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിരാളിയായിരുന്ന എം.വി നികേഷ് കുമാർ നൽകിയ പരാതിയിലാണ് ഹൈക്കോടതി കെ.എം ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഒപ്പം അദ്ദേഹത്തെ ആറു വർഷം അയോഗ്യനാക്കുകയും ചെയ്തു. അതിനിടെ നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ രേഖാമൂലമുള്ള ഉത്തരവില്ലാതെ അദ്ദേഹത്തെ നിയമസഭാ സമ്മളനത്തിൽ പങ്കെടുപ്പിക്കാനാകില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് മാത്രമാണ് തന്റെ മുന്നിലുള്ളത്. അതുകൊണ്ട് അതുമാത്രമേ നടപ്പാക്കാനാകൂ. ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കിക്കെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു. content highlights:HC deny to extend stay on KM Shaji MLA petition on Disqualification
from mathrubhumi.latestnews.rssfeed https://ift.tt/2zp3wwu
via
IFTTT
No comments:
Post a Comment