കേരളത്തിലേക്ക് തിരിച്ചു പൊയ്‌ക്കോളൂ: രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിവാദ പരാമര്‍ശം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, November 23, 2018

കേരളത്തിലേക്ക് തിരിച്ചു പൊയ്‌ക്കോളൂ: രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിവാദ പരാമര്‍ശം

പനാജി: രാജ്യാന്തര ചലച്ചിത്ര മേളയിൽ കഴിഞ്ഞ ദിവസം ഡെലിഗേറ്റ്സും മേളയുടെ സംഘാടകരും തമ്മിൽ ഉണ്ടായ വാക്ക് തർക്കം സംഘർഷത്തിൽ കലാശിച്ചു. കേരളത്തിൽ നിന്നെത്തിയ ഒരു കൂട്ടം ഡെലിഗേറ്റ്സിനെയാണ് അപമാനിക്കുന്ന തരത്തിൽ ഗോവ സ്റ്റേറ്റ് ഓൺഡ് എന്റർടൈൻമെന്റ് സൊസെറ്റി ചെയർമാൻ രാജേന്ദ്ര താലക് സംസാരിച്ചത്. ടിക്കറ്റ് കൈവശമുളള ഡെലിഗേറ്റ്സിനെ കടത്തി വിടാൻ താമസിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. കലാ അക്കാദമിയിലാണ് സംഭവം. നേരത്തേ കൂട്ടി ടിക്കറ്റ് ബുക്ക് ഒരു വിഭാഗം ഡെലിഗേറ്റ്സിന് തിയറ്ററിൽ പ്രവേശിക്കാനായില്ല. ഇത് സംഘർഷത്തിന് വഴിയൊരുക്കുകയായിരുന്നു. ചലചിത്ര പ്രദർശനം നടക്കുന്ന തിയറ്റിലേക്ക് കേറാൻ വൈകിയെതോടെ ഇവർ മുദ്രാവാക്യം വിളിക്കാൻ ആരംഭിക്കുകയും പതിയെ സംഘർഷത്തിലേക്ക് കടക്കുകയുമായിരുന്നു. പ്രശ്നത്തിനിടയ്ക്ക് തിരിച്ച് കേരളത്തിലേക്ക് പോവാൻ രാജേന്ദ്ര താലക് പറഞ്ഞതായി ഡെലികേറ്റുകളിൽ ഒരാൾ ആരോപിക്കുന്നു. ഞങ്ങൾ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തതാണ്. എന്നാൽ സിനിമ തുടങ്ങുന്നതിന് ഇരുപത് മിനിറ്റ് മുൻപാണ് ഇവർ ആളുകളെ തിയറ്റിന് അകത്ത് കയറാൻ സമ്മതിച്ചത്. ഞങ്ങൾ ക്യുവിൽ കാത്തു നിൽക്കുകയായിരുന്നു. എന്നാൽ സിനിമ തുടങ്ങുന്നതിന് പത്തുമിനിറ്റ് മുൻപ് ടിക്കറ്റ് ഇല്ലാത്തവരെ കയറ്റിവിടാൻ ആരംഭിച്ചു ഇതിനാൽ ടിക്കറ്റ് കൈവശം ഉണ്ടായിരുന്ന പലർക്കും തിയറ്റിന് അകത്ത് കയറാനായില്ല. ഞങ്ങളോട് മാപ്പ് പറയാനുംസിനിമ രണ്ടാമതും പ്രദർശിപ്പിക്കാൻ ഞങ്ങൾ സംഘാടകരോട് ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ രാജേന്ദ്ര താലക് പറഞ്ഞു നിങ്ങൾ കേരളത്തിൽ നിന്ന് വന്നതാണെന്ന് അറിയാം. നിങ്ങൾ തിരിച്ച് പോകണം. അദ്ദേഹം മാപ്പു പറഞ്ഞേ മതിയാവു. കേരളത്തിൽ നിന്നുള്ള ഡെലിഗേറ്റുകളിലൊരാളായ കമൽ പറയുന്നു. എന്നാൽ ഇത് നിഷേധിച്ച് രാജേന്ദ്ര താലക് രംഗത്ത് വന്നു. പ്രശ്നങ്ങൾ പരിഹരിക്കാനാണ് അവിടെ പോയതെന്നും ഡെലിഗേറ്റുകളുടെ എല്ലാ ആവശ്യവും അംഗീകരിച്ചതാണെന്നും താലക്ക് പറയുന്നു. ഈ ആരോപണം വസ്തുത വിരുദ്ധമാണെന്നും താലക്ക് കൂട്ടിചേർത്തു. ഇവിടെയുള്ള തയാറെടുപ്പുകളിൽ താങ്കൾ തൃപ്തനല്ലെങ്കിൽ താങ്കൾക്ക് തിരിച്ച് പോവാം എന്ന് അവിടെ ബഹളം വെച്ച് ഒരാളോട് ഞാൻ പറഞ്ഞിരുന്നു. ഞാൻ ഒരുപാട് സിനിമകൾ കേരളത്തിൽ ചെയ്തിട്ടുള്ളതാണ്. ഞാനൊരിക്കലും അയാൾ ആരോപിക്കുന്നത് പോലെ പറയില്ല. രാജേന്ദ്രതാലക്പറയുന്നു. പ്രശ്നങ്ങളുണ്ടാക്കി വിവാദങ്ങളുണ്ടാക്കാനായി സ്ഥിരമായി ചിലർ വരുന്നുണ്ട്. രാജേന്ദ്ര താലക് കൂട്ടിച്ചേർത്തു. ContentHighlights:IFFI 2018, protest In goa film festival, 49th goa film festival, goa, delegate issue, queue management problems


from mathrubhumi.latestnews.rssfeed https://ift.tt/2FCtjGS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages