കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും അതുകൊണ്ടാണ് തന്നെ കള്ളക്കേസുകളിൽ കുടുക്കുന്നതെന്നുംസുരേന്ദ്രൻ ആരോപിച്ചു. തനിക്കെതിരായ കേസുകൾ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. റാന്നി കോടതിയിൽ ഹാജരാക്കുന്നതിനായി കൊട്ടാരക്കര ജയിലിൽ നിന്നുകൊണ്ടുപോകവേയാണ് സുരേന്ദ്രന്റെ പരാമർശം. മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്യുന്നത്. കള്ളക്കേസുകൾ കൊണ്ടൊന്നും താൻ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. നെഞ്ചുവേദനയൊന്നും ഞാൻ അഭിനയിക്കില്ലെന്നും പി. ജയരാജനെ പരോക്ഷമായി പരിഹസിച്ച് സുരേന്ദ്രൻ പറഞ്ഞു. 11 മണിക്കാണ് സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. റാന്നി കോടതിയിൽ ഹജരാക്കാനുള്ള വാറന്റ് കൊട്ടാരക്കര ജയിലിൽ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. അഞ്ചുദിവസം മുമ്പാണ് സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലേക്ക് എത്തിച്ചത്. ശബരിമലയിലേക്ക് ദർശനത്തിനെത്തിയ സുരേന്ദ്രനെ നിലയ്ക്കലിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് റാന്നി കോടതി 14 ദിവസത്തേക്ക് സുരേന്ദ്രനെ റിമാൻഡ് ചെയ്തു. മുന്നുദിവസം മുമ്പ് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ വാറന്റ് നിലവിലുണ്ടായിരുന്നതിനാൽ പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. Content Highlights: K Surendran, Sabarimala protest, Police, Kottarakkara prison
from mathrubhumi.latestnews.rssfeed https://ift.tt/2zqbANp
via
IFTTT
No comments:
Post a Comment