സന്നിധാനം: ശബരിമല സന്നിധാനത്ത് കഴിഞ്ഞദിവസം നാമജപ പ്രതിഷേധംനടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. നാമജപത്തിന് നേതൃത്വം നൽകിയ നാലുപേർ അടക്കം കണ്ടാലറിയാവുന്ന നൂറുപേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ചത് ഉൾപ്പെടെയുള്ള അഞ്ചുവകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനട ഭാഗത്തേക്ക് നാമജപവുമായി ഒരുകൂട്ടം ഭക്തർ എത്തിയിരുന്നു. വടക്കേനടയിൽ പോലീസ് ഇവരെ തടയുകയും തുടർന്ന് പതിനഞ്ച് മിനിറ്റോളം വടക്കേനടയിൽ കൂടിനിന്ന് നാമം ജപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പോലീസ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, ശബരിമലയിലും സന്നിധാനത്തും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതോടെ ഭക്തരുടെ വരവിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം മുതലാണ് പോലീസ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയത്. Content Highlights:sabarimala: police booked case against namajapam protesters in sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2OXF8ag
via
IFTTT
No comments:
Post a Comment