ഇ വാർത്ത | evartha
ശബരിമലയില്‍ ഭക്തര്‍ക്ക് പകലും നിയന്ത്രണം ഏര്‍പ്പെടുത്തി;തിരക്ക് കുറയ്ക്കാനെന്ന് പോലീസ്

രാത്രി നിയന്ത്രണത്തെ കൂടാതെയാണ് പകലും പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സന്നിധാനത്ത് പതിവ് തിരക്ക് ഇല്ലാതിരിക്കെയാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കര്‍ശന പരിശോധനകളാണ് ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്‍പ്പസമയം മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ സബരിമലയില്‍ എത്തി. കെഎസ്‌ആര്‍ടിസി ബസ് സര്‍വ്വീസും സമയക്രമത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ട്.
അതേസമയം, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല വീണ്ടും ശബരിമല സന്നിധാനത്തേയ്ക്ക് പോകും. ഇന്ന് വൈകിട്ടോടെ ശബരിമലയില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പോലീസിന് അറിയിച്ചതിന് ശേഷമാണ് സന്നിധാനത്തേയ്ക്ക് എത്തുന്നത്.ഉച്ചകഴിഞ്ഞ് ശശികല പമ്പയിലെത്തും. തടയില്ല എന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2KcFpW7
via IFTTT
No comments:
Post a Comment