ന്യൂഡൽഹി: റഫാൽ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ്. ഭീകരരുടെ കേന്ദ്രത്തിനുനേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പ്രധാനമന്ത്രിക്കുതന്നെ സംശയമാണെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആരോപിച്ചു. വ്യോമാക്രമണത്തെ പ്രധാനമന്ത്രിതന്നെ ചോദ്യംചെയ്തിരിക്കുന്നു. റഫാൽ ജെറ്റുണ്ടായിരുന്നെങ്കിൽ ഫലം വ്യത്യസ്തമായേനെ എന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതിന്റെ അർഥമെന്താണ്. മോദി തന്നെയാണ് റഫാൽ ഇടപാട് വൈകിപ്പിച്ചത്. നേരത്തേയുണ്ടായിരുന്ന കരാർ തിരുത്തിയതാണ് അതിനുകാരണം -തിവാരി പറഞ്ഞു. ശനിയാഴ്ചയാണ് പ്രധാനമന്ത്രി റഫാൽ വിഷയത്തിൽ പ്രസ്താവന നടത്തിയത്. റഫാലിന്റെ അഭാവം രാജ്യം അനുഭവിക്കുന്നുണ്ട്. റഫാലുണ്ടായിരുന്നെങ്കിൽ വ്യോമാക്രമണത്തിന്റെ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്ന് രാജ്യം ഒന്നടങ്കം പറയുന്നു. സ്വാർഥതാത്പര്യംമൂലം നേരത്തേയും രാഷ്ട്രീയപരിഗണനകൾമൂലം ഇപ്പോഴും ഇടപാടിൽ കാലതാമസമുണ്ടായിട്ടുണ്ട് -മോദി പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതിനെതിരേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ശനിയാഴ്ചതന്നെ പ്രതികരിച്ചിരുന്നു. റഫാൽ വിമാന ഇടപാടിലുണ്ടായ കാലതാമസത്തിന് ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന് രാഹുൽ ആരോപിച്ചു. content highlights:congress criticises prime minister over air strike
from mathrubhumi.latestnews.rssfeed https://ift.tt/2tMDn7o
via
IFTTT
No comments:
Post a Comment