നിരോധനാജ്ഞ: ഐജി വിശദീകരണം നൽകി; ദർശനം നടത്താതെ ചില ഭക്തർ തിരികെ പോയതെന്തുകൊണ്ടെന്ന് കോടതി - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

demo-image

നിരോധനാജ്ഞ: ഐജി വിശദീകരണം നൽകി; ദർശനം നടത്താതെ ചില ഭക്തർ തിരികെ പോയതെന്തുകൊണ്ടെന്ന് കോടതി

കൊച്ചി: യഥാർഥവിശ്വാസികളെ പ്രതിഷേധക്കാർ തടഞ്ഞ സാഹചര്യത്തിലാണ് ശബരിമലയിൽ144 പ്രഖ്യാപിക്കേണ്ടി വന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.നിരോധനാജ്ഞ സംബന്ധിച്ച് വിശദീകരണം നൽകണമെന്ന നിർദേശത്തെത്തുടർന്നാണ്ഐജി വിജയ് സാക്കറേ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് നിരോധനാജ്ഞ സംബന്ധിച്ച് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. മണ്ഡലകാലത്ത് സംഘർഷസാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സംഘർഷംതടയാൻ അത്തരം നിയന്ത്രണങ്ങൾ അനിവാര്യമായിരുന്നുവെന്നും ഐജി കോടതിയെ ധരിപ്പിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്ന അയ്യപ്പന്മാർ ദർശനത്തിന് കാത്തുനിൽക്കാതെ തിരികെപോയതെന്തു കൊണ്ടാണെന്ന്കോടതി ചോദിച്ചു. മുംബൈയിൽ നിന്ന് എത്തിയ 130 ഓളം വരുന്ന തീർഥാടകർ സംഘർഷസാധ്യതയും നിയന്ത്രണങ്ങളും കണക്കിലെടുത്ത് തിരികെപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു. ഇക്കാര്യം മാധ്യമങ്ങളിലൂടെ കോടതിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതേത്തുടർന്നാണ് കോടതി ഇക്കാര്യം ചോദിച്ചത്. സന്നിധാനത്ത് ശരണമന്ത്രം വിളിക്കുന്നതിന് തടസ്സമില്ലെന്നും യഥാർഥ ഭക്തർക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നും ഐ.ജി കോടതിയെ ധരിപ്പിച്ചു. വിശ്വാസികളിൽ ഭീതിയുളവാക്കുന്ന സാഹചര്യം ഉണ്ടോ എന്ന്ചോദിച്ച കോടതിയഥാർത്ഥ ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നും ആവശ്യപ്പെട്ടു.ഐജിയുടെ റിപ്പോർട്ടിൽ പറയുന്നത് പോലെയാണ് കാര്യങ്ങളെങ്കിൽ അംഗീകരിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. Content Highlights:SABARIMALA,ACT 144 ,HIGHCOURT, IG VIJAY SAKARE
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2zlJPpo
via IFTTT

No comments:

Post a Comment

Post Bottom Ad

Pages