തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച സാവകാശ ഹർജിയിൽ പ്രതീക്ഷയുണ്ടന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. 92 കോടി രൂപ നൽകിയെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞത് അവാസ്തവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ സാവകാശ ഹർജി വൈകിപ്പിക്കാൻ ബോർഡ് ശ്രമിച്ചിട്ടില്ല. ശബരിമലയെ സംബന്ധിച്ച് എന്ത് പറഞ്ഞാലും നെഗറ്റീവായി എടുക്കരുത്. കേന്ദ്രസർക്കാർ നല്കിയ ഫണ്ടിനെക്കുറിച്ച് അൽഫോൺസ് കണ്ണന്താനം പറഞ്ഞത് വാസ്തവവിരുദ്ധമായ കാര്യമാണ്. 92 കോടിയല്ല ആറ് കോടി രൂപ മാത്രമാണ് ഫണ്ട് ലഭിച്ചത്. ശബരിമല വിഷയത്തിൽ ആരുമായും ചർച്ച നടത്താൻ തയ്യാറാണെന്നും എ പദ്മകുമാർ പറഞ്ഞു. അതിനിടെ മണ്ഡലകാലം ആരംഭിച്ചിട്ടും ദേവസ്വം ഭാരവാഹികൾ ശബരിമലയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണം ശക്തമായി. നടതുറന്ന ദിവസം വന്ന തൊഴുതിട്ടു പോയതാണ് എ പദ്മകുമാറും ശങ്കർദാസും. മണ്ഡലകാലത്ത് ദേവസ്വം ബോർഡിന്റെ ഭാരവാഹികളാരെങ്കിലും സന്നിധാനത്ത് തങ്ങുന്നത് പതിവാണ്. ഈ പതിവാണ് ഇത്തവണ ലംഘിച്ചിരിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. Content Highlights:SABARIMALA WOMEN ENTRY, DEVASWOM BOARD, A PADMAKUMAR, SABARIMALA
from mathrubhumi.latestnews.rssfeed https://ift.tt/2TvNwkQ
via
IFTTT
No comments:
Post a Comment