കേന്ദ്രമന്ത്രി കോടികള്‍ കൈക്കൂലി വാങ്ങിയെന്ന് സ്ഥലം മാറ്റിയ സിബിഐ ഉദ്യോഗസ്ഥന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

കേന്ദ്രമന്ത്രി കോടികള്‍ കൈക്കൂലി വാങ്ങിയെന്ന് സ്ഥലം മാറ്റിയ സിബിഐ ഉദ്യോഗസ്ഥന്‍

ന്യൂഡൽഹി: കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രി ഹരിഭായ് പാർഥിഭായ് ചൗധരി സിബിഐ നിരീക്ഷണത്തിലുള്ള വ്യവസായിയിൽനിന്ന് കോടികൾ കൈക്കൂലി വാങ്ങിയെന്ന് സിബിഐ ജോയിന്റ് ഡയറക്ടർ മനീഷ് കുമാർ സിൻഹ. സിബിഐ സ്പെഷൽ ഡയറക്ടർ അലോക് വർമയ്ക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കുന്ന സംഘത്തിലുണ്ടായിരുന്ന ആളാണ് മനീഷ് കുമാർ സിൻഹ. ഒക്ടോബറിൽ സിബിഐ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയവരുടെ കൂട്ടത്തിൽ മനീഷ് കുമാർ സിൻഹയെ നാഗ്പൂരിലേക്ക് മാറ്റിയിരുന്നു. അന്വേഷണത്തിന്റെ ദിശ മാറ്റി അസ്താനയെ സഹായിക്കാനാണ് തന്നെ സ്ഥലം മാറ്റിയതെന്ന് കാണിച്ച് മനീഷ് കുമാർ സുപ്രീം കോടതിയിൽ പരാതി നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോടതിയിൽ ഹാജരായപ്പോഴാണ് ഇദ്ദേഹം കേന്ദ്രമന്ത്രിക്കെതിരായ വെളിപ്പെടുത്തൽ നടത്തിയത്. മന്ത്രിക്കെതിരെ ഞെട്ടിക്കുന്ന തെളിവുകൾ തന്റെ പക്കലുണ്ടെന്ന് മനീഷ് കുമാർ പറഞ്ഞെങ്കിലും ഒന്നും തങ്ങളെ ഞെട്ടിക്കില്ലെന്ന് പ്രതികരിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കേസിന്റെ വാദം പെട്ടെന്ന് കേൾക്കണമെന്ന അപേക്ഷയും തള്ളി. നേരത്തെ നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരായ ബാങ്ക് ക്രമക്കേട് ഉൾപ്പെടെയുള്ള കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ആളാണ് മനീഷ് കുമാർ സിൻഹ. അസ്താനയ്ക്കെതിരായ കേസിൽ സർക്കാർ തലത്തിൽ മറ്റു പലരുടേയും ഇടപെടലുകളുണ്ടായതായും ഇദ്ദേഹത്തിന്റെ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. Content Highlights: Allegation Against Union Minister,Transferred CBI Officers Petition, Rakesh Astana, Corruption in CBI, Manish Kumar Sinha, Supreme Court, Ranjan Gogoi


from mathrubhumi.latestnews.rssfeed https://ift.tt/2QZJiAk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages