സച്ചിന്‍ വാരിയര്‍ വീണ്ടും; ഷിബുവിലെ സുഹറ ഗാനം ഹിറ്റ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

സച്ചിന്‍ വാരിയര്‍ വീണ്ടും; ഷിബുവിലെ സുഹറ ഗാനം ഹിറ്റ്

ഇ വാർത്ത | evartha
സച്ചിന്‍ വാരിയര്‍ വീണ്ടും; ഷിബുവിലെ സുഹറ ഗാനം ഹിറ്റ്

ഗോവിന്ദ് പത്മസൂര്യയും മിയയും മുഖ്യ കഥാപാത്രങ്ങളായി എത്തിയ 32 ആം അദ്ധ്യായം 23 ആം വാക്യം എന്ന ചിത്രത്തിന് ശേഷം ഇരട്ട സംവിധായകരായ അര്‍ജുനും ഗോകുലും ഒരുക്കുന്ന പുതിയ ചിത്രമാണ് ഷിബു. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ‘സുഹറ ഗാനം’ സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

ഷിബുവിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് സച്ചിന്‍ വാര്യരാണ്. ആനന്ദത്തിനു ശേഷം സച്ചിന്‍ വാര്യര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഒരുകാലത്ത് വിനീത് ശ്രീനിവാസന്‍ ചിത്രങ്ങളിലെ പ്രണയഗാനങ്ങളുടെ സ്ഥിരം ശബ്ദമായിരുന്നു സച്ചിന്‍. ഈ ചിത്രത്തിലൂടെ സച്ചിന്‍ വാര്യരും കാര്‍ത്തിക്കും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

കാര്‍ത്തിക്ക് രാമകൃഷ്ണന്‍ എന്ന പുതുമുഖമാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത്. സൂപ്പര്‍ താര ആരാധകനില്‍ നിന്ന് സംവിധായകനിലേക്ക് വളരാന്‍ ആഗ്രഹിക്കുന്ന ഒരു യുവാവിന്റെ കഥയാണ് ഷിബു പറയുന്നത്. അഞ്ജു കുര്യന്‍, സലിം കുമാര്‍, ബിജു കുട്ടന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. കാര്‍ഗോ സിനിമാസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2A7qXd1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages