പാലക്കാട്: കടകളിൽനിന്ന് സാധനം വാങ്ങുന്നവർക്ക് ഇനി എ.ടി.എം. കാർഡില്ലെങ്കിലും മൊബൈൽ ഫോണുണ്ടെങ്കിൽ പണമടയ്ക്കാം. കടകളിൽ ഉപയോഗിക്കുന്ന പോയന്റ് ഓഫ് സെയിൽ (പി.ഒ.എസ്.) യന്ത്രത്തിൽ മാറ്റം വരുത്താനൊരുങ്ങുകയാണ് എസ്.ബി.ഐ.നിലവിൽ പി.ഒ.എസ്. മെഷീനിൽ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം. എന്നാൽ, ഇത്തരം ഇടപാടുകൾക്ക് സുരക്ഷിതത്വം കുറവാണെന്ന പ്രശ്നമുണ്ട്. പലപ്പോഴും കാർഡിലെ വിവരങ്ങൾ ചോർത്തി ദുരുപയോഗം ചെയ്യുകയും പണം തട്ടുകയും ചെയ്യുന്നതായി ഒട്ടേറെ പരാതികളുമുയർന്നിരുന്നു. ഇതിന് പരിഹാരമായാണ് മൊബൈൽ ഫോൺ ഉപയോഗിച്ച് ഇടപാട് നടത്താൻ സൗകര്യമൊരുക്കുന്നതെന്ന് എസ്.ബി.ഐ. അധികൃതർ പറഞ്ഞു. മൾട്ടി ഓപ്ഷൻ പേമെന്റ് ആക്സപ്റ്റൻസ് ഡിവൈസ്(മോപഡ്) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. നാലുഘട്ടങ്ങൾ1. കടയിലെ പി.ഒ.എസ്. യന്ത്രത്തിൽനിന്ന് ക്യുആർ കോഡ് ലഭിക്കും.2. ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇത് സ്കാൻ ചെയ്യാം.3. ഇതോടെ അടയ്ക്കേണ്ട തുകയും അക്കൗണ്ട് വിവരങ്ങളും ലഭിക്കും.4. ഇതുപയോഗിച്ച് നേരിട്ട് അക്കൗണ്ടിൽനിന്ന് പണമടയ്ക്കാം.ചുരുങ്ങിയ വിവരങ്ങൾ മാത്രം നൽകി പണമടയ്ക്കാവുന്ന സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.ബി.ഐ. ഭീം ആപ്പും പണമിടപാടുകൾക്ക് ഉപയോഗിക്കാംപുതിയ യന്ത്രം അടുത്ത സാന്പത്തികവർഷംഇപ്പോൾ കടകളിൽ ഉപയോഗിക്കാനായി പി.ഒ.എസ്. യന്ത്രം ആവശ്യപ്പെടുന്നവർക്ക് എസ്.ബി.ഐ. പുതിയ യന്ത്രങ്ങൾ നൽകുന്നില്ല. ഇതുവരെ ഉപയോഗിച്ചിരുന്ന യന്ത്രത്തിന് കേടുപാടുകൾ തീർക്കുക മാത്രമാണ് ചെയ്യുന്നത്. അടുത്ത സാമ്പത്തികവർഷത്തിൽ ഘട്ടംഘട്ടമായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും മോപഡ് എത്തിക്കാനാവുമെന്നും എസ്.ബി.ഐ. അധികൃതർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2DCqpj0
via
IFTTT
No comments:
Post a Comment