ന്യൂഡൽഹി: ജമ്മു-ഡൽഹി തുരന്തോ എക്സ്പ്രസിൽ ആയുധധാരികളുടെ സംഘം യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെഡൽഹിക്കു സമീപം ബദ്ലിയിൽ ട്രെയിൻ നിർത്തിയപ്പോഴാണ് സംഭവം. ആയുധധാരികളായ സംഘം എ സി കോച്ചുകളിൽ അതിക്രമിച്ചു കയറുകയും യാത്രക്കാരെ കൊള്ളയടിക്കുകയുമായിരുന്നു. ബി 3, ബി 7 എ സി കോച്ചുകളിലെ യാത്രക്കാരാണ് കവർച്ചയ്ക്കിരയായത്. പണം, മൊബൈൽ ഫോൺ, സ്വർണാഭരണങ്ങൾ എന്നിവയാണ് സംഘം അപഹരിച്ചത്. പത്തോളം പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ കൈവശം കത്തികളുമുണ്ടായിരുന്നു. യാത്രക്കാരിൽ ഒരാൾ സംഭവത്തെ കുറിച്ച് റെയിൽവേയുടെ ഓൺലൈൻ പരാതി പോർട്ടലിൽ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളതായി എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. അക്രമികൾ യാത്രക്കാരുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും കൈവശമുള്ള വിലകൂടിയ വസ്തുക്കൾ നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. 10മുതൽ 15 മിനിട്ടു വരെ കൊള്ളക്കാർ ട്രെയിനിലുണ്ടായിരുന്നതായും യാത്രക്കാരൻ കുറിപ്പിൽ പറയുന്നു. content highlights:Robbery in duranto express, indian railway
from mathrubhumi.latestnews.rssfeed http://bit.ly/2Fx98t1
via
IFTTT
No comments:
Post a Comment