കോഴിക്കോട്: ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യമാണെന്ന് ആർ.എസ്.എസ് പ്രാന്തകാര്യവാഹക് പി. ഗോപാലൻകുട്ടി. നവോത്ഥാന നായകനാകാനാണ് പിണറായിയുടെ ശ്രമം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പട്ടികയിൽ അവസാനത്തെ പേര് പിണറായി വിജയൻ എന്നായിരിക്കുമെന്നും അദ്ദേഹ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇപ്പോൾ ഉണ്ടായ അറസ്റ്റുകൾ അത്യന്തം നിന്ദ്യവും നീചവും നിയമരഹിതവുമാണ്. സർക്കാരിന്റെ ക്രൂരമായ നടപടിയാണിത്. മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ഇത് ചോദ്യം ചെയ്യും. കരുതൽ തടങ്കലിൽ എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത സുരേന്ദ്രനെ ഇപ്പോൾ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കയാണ്. ഇതെല്ലാം ഇടത് സർക്കാരിന്റെ നയമാണെന്ന് പറയാൻ പറ്റില്ല. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ധാർഷ്ട്യവും അഹങ്കാരവുമാണ് പ്രശ്നങ്ങൾക്ക് കാരണം. നാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയുമൊക്കെ ലിസ്റ്റിൽ പേരുവരാനാണ് പിണറായി ശ്രമിക്കുന്നത്. എന്നാൽ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന് പേരായിരിക്കും പിണറായിക്ക് ലഭിക്കുകയെന്നും പി ഗോപാലൻ കുട്ടി പറഞ്ഞു. content highlights:RSS against Pinarayi Vijayan
from mathrubhumi.latestnews.rssfeed https://ift.tt/2DtkX1D
via
IFTTT
No comments:
Post a Comment